ലഹരി മരുന്ന് കേസിൽ നദിയും ഭർത്താവും അറസ്റ്റിൽ; ഹാസ്യതാരം ഭാരതി സിങിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാചിയയെയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു

പ്രമുഖ ഹാസ്യതാരം ഭാരതി സിങിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാചിയയെയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം 15 മണിക്കൂര്‍ ഭാരതി സിങിനെ ചോദ്യംചെയ്തതിന് പിന്നാലെയാണ് ഭർത്താവിനെയും അറസ്റ്റ് ചെയ്തത്.
ഭാരതി സിങിന്‍റെ മുംബൈയിലെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും ചെറിയ അളവില്‍ കഞ്ചാവ് പിടികൂടിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ഇതിനുപിന്നാലെ ചോദ്യംചെയ്തതെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഇരുവരും ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നാര്‍കോട്ടിക്സ് ഡ്രഗ്സ് ആന്‍റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്റ്റ് പ്രകാരമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് തന്നെ. ഈ വകുപ്പ് പ്രകാരം 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha
























