ജയലളിതയുടെ തോഴി ശശികലയുടെ ജീവിതം സിനിമയാകുന്നു?

കങ്കണ അഭിനയിക്കുന്ന ജയലളിതയുടെ ബയോപിക് ആയ തലൈവി റിലീസിന് തയ്യാറെടുക്കുമ്‌ബോള്‍ തന്നെ മറ്റൊരാളുടെ കൂടെ ജീവിതം സിനിമയാകുകയാണ്. ജയലളിതയുടെ തോഴി ശശികലയുടെ ജീവിതമാണ് സിനിമയാകുന്നത്.
ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയാണ് സിനിമ ഒരുക്കുക. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് വലിയ സംഭവ വികാസങ്ങളാണ് ശശികലയുടെ ജീവിതത്തിലുമുണ്ടായത്. ശശികലയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നത് എത്തരത്തിലായിരിക്കുമെന്ന ആകാംക്ഷയിലാണ് സിനിമാലോകം.
https://www.facebook.com/Malayalivartha
























