രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കി

രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കി. പകരം ബജറ്റ് സമ്മേളനത്തോടൊപ്പം ശീതകാല സമ്മേളനവും നടക്കും. ഫെബ്രുവരി ഒന്നിനാകും ബജറ്റ് അവതരണം. നേരത്തെ കോവിഡ് വ്യാപനത്തിനിടയില്‍ മഴക്കാല സമ്മേളനം നടത്തിയിരുന്നു.
തുടര്‍ന്ന് നിരവധി എംപിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശീതകാല സമ്മേളനം ഒഴിവാക്കുന്നത്.
https://www.facebook.com/Malayalivartha























