ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ ഭീകരര്‍ നിര്‍മിച്ച ഭൂഗര്‍ഭ തുരങ്കം കണ്ടെത്തി

ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിനായി ഭീകരര്‍ നിര്‍മിച്ച ഭൂഗര്‍ഭ തുരങ്കം കണ്ടെത്തി. സാംബ മേഖലയില്‍ 150 മീറ്റര്‍ നീളം വരുന്ന തുരങ്കം കണ്ടെത്തിയത്അതിര്‍ത്തിരക്ഷാ സേനയാണ്. ജയ്‌ഷെ ഭീകരരുമായി ജമ്മുവിലെ നഗ്രോതയില്‍ അടുത്തിടെ നടത്തിയ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് തുരങ്കം കണ്ടെത്തിയത്.
എവിടെയെത്തിയെന്നും കുഴപ്പങ്ങളൊന്നുമില്ലെന്ന് കരുതുന്നതായുമുള്ള പാക്ക് നമ്പരില്‍ നിന്നുള്ള സന്ദേശങ്ങള്‍ നഗ്രോതയില്‍ സുരക്ഷാ സേന വധിച്ച 4 ജയ്‌ഷെ ഭീകരരുടെ മൊബൈല്‍ ഫോണുകളില്‍നിന്നു ലഭിച്ചു.
ഭീകരര്‍ സഞ്ചരിച്ച ട്രക്കില്‍ കണ്ടെത്തിയ മൊബൈല്‍ ഫോണുകളിലൂടെ പാക്കിസ്ഥാനിലുള്ള ഭീകര സംഘടനാ നേതാക്കളുമായി ഇവര്‍ നിരന്തര സമ്പര്‍ക്കത്തിലായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ജയ്‌ഷെ മുഹമ്മദ് ഓപ്പറേഷനല്‍ കമാന്‍ഡര്‍ കാസിം ജാനുമായാണ് ഇവര്‍ ബന്ധപ്പെട്ടിരുന്നതെന്നാണ് സൂചന.
ജയ്‌ഷെ മേധാവി റൗഫ് അസ്ഗറിന്റെ വിശ്വസ്തനായ കാസിമാണ് 2016-ല്‍ പഠാന്‍കോട്ട് വ്യോമതാവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിലെ മുഖ്യ പ്രതി.
പാക്ക് അധീന കശ്മീരിലെ ഭീകര ക്യാംപില്‍ നിന്ന് 30 കിലോമീറ്ററോളം നടന്ന ഭീകരര്‍ 19-ന്് പുലര്‍ച്ചെ സാംബ സെക്ടറിലുള്ള ഇന്ത്യന്‍ അതിര്‍ത്തി കടന്നു. കമാന്‍ഡോ പരിശീലനം നേടിയ ശേഷമാണ് ഭീകരര്‍ ഇന്ത്യയിലേക്കു കടന്നത്.
രണ്ടരയോടെ ട്രക്കില്‍ കയറിയ ഇവര്‍ പുലര്‍ച്ചെ 3.44-ന് ജമ്മുവിലെ സരോര്‍ ടോള്‍ പ്ലാസ കടക്കുന്നതിന്റെ ദൃശ്യവും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. കശ്മീര്‍ ലക്ഷ്യമിട്ടു നീങ്ങിയ സംഘത്തെ 4.45-ന്് നര്‍വാല്‍ ബൈപ്പാസിലുള്ള ടോള്‍ പ്ലാസയിലെ ഏറ്റുമുട്ടലില്‍ സേന വധിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























