കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടികാഴ്ച നടത്തിയേക്കും

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും. കൊറോണ വൈറസ് വ്യാപനം കൂടി വരുന്നതും വാക്സിന്‍ വിതരണവമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്ന് സൂചനയുണ്ട്.
പ്രധാനമന്ത്രി രണ്ട് യോഗങ്ങള്‍ വിളിച്ചേക്കുമെന്നാണ് വിവരം. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാന മുഖ്യമന്ത്രിമാരുമായോ പ്രതിനിധികളുമായോ ആണ് ഒരു യോഗം നിശ്ചയിച്ചിരിക്കുന്നത്.
" f
https://www.facebook.com/Malayalivartha























