പക്ഷിപ്പനി: യൂറോപ്പില്‍നിന്നുള്ള പക്ഷി ഇറക്കുമതിക്ക് നിരോധനം

കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം, യൂറോപ്പില്‍ ചിലയിടങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പക്ഷി - കോഴി ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ് ഇറക്കി.
നെതര്‍ലന്‍ഡ്സ്, ജര്‍മനി, റഷ്യ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിപണിയില്‍ എത്തുന്ന രോഗ ബാധയുള്ള പക്ഷികളെയും മൃഗങ്ങളെയും കണ്ടെത്തുന്നപക്ഷം അടിയന്തര മുന്‍കരുതല്‍ സ്വീകരിക്കാനുമുള്ള നടപടികള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.
രോഗം പടരുന്നത് നിയന്ത്രിക്കാന്‍, ബാധിത രാജ്യങ്ങള്‍ ആയിരക്കണക്കിന് കോഴികളെ കണ്ടെത്തി വേര്‍തിരിച്ചതായും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























