പേരറിവാളന്റെ മോചനക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തമിഴ്നാട് ഗവര്‍ണറെന്ന് സുപ്രീംകോടതിയില്‍ സിബിഐ....

പേരറിവാളന്റെ മോചനക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തമിഴ്നാട് ഗവര്‍ണറെന്ന് സുപ്രിംകോടതിയില്‍ സി.ബി.ഐ അറിയിച്ചു. രാജീവ് ഗാന്ധി വധത്തില്‍ രാജ്യാന്തര ഗൂഢാലോചനയുണ്ടോയെന്ന അന്വേഷണവുമായി, പേരറിവാളന് ബന്ധമില്ലെന്നും സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ജയില്‍ മോചനമാവശ്യപ്പെട്ട് പേരറിവാളന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ അന്വേഷണ സംഘം നിലപാട് സുപ്രിംകോടതിയില്‍ വ്യക്തമാക്കിയത്.
ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്നുക്കൊണ്ടാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിന് പിന്നില്‍ രാജ്യാന്തര ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുന്നത്. കുറ്റകൃത്യത്തില്‍ ശ്രീലങ്കന്‍ പൗരന്മാര്‍ അടക്കം 21 പേരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്. പേരറിവാളന് അന്വേഷണവുമായി ബന്ധമില്ല.
പേരറിവാളന്റെ ജയില്‍ മോചനത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതരാണ് തീരുമാനമെടുക്കേണ്ടത്. അക്കാര്യത്തില്‍ സിബിഐക്ക് ഒരു പങ്കുമില്ലെന്നും അന്വേഷണസംഘം സുപ്രിംകോടതിയെ അറിയിച്ചു.
"
https://www.facebook.com/Malayalivartha























