ജൂലൈയില്‍ കോവാക്‌സിന്‍ 25 കോടി ജനങ്ങള്‍ക്ക്: അവസാനഘട്ട പരീക്ഷണം 26000 സന്നദ്ധ പ്രവര്‍ത്തകരിൽ.. പ്രമുഖ മരുന്ന് കമ്പനിയായ ഭാരതി ബയോടെക്കും പ്രമുഖ ആരോഗ്യ ഗവേഷണ കേന്ദ്രമായ ഐ.സി.എം.ആറും ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്..

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു . ഇതനുസരിച്ച് ജൂലൈ മാസത്തിനകം 25 കോടി ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രമുഖ മരുന്ന് കമ്പനിയായ ഭാരതി ബയോടെക്കും പ്രമുഖ ആരോഗ്യ ഗവേഷണ കേന്ദ്രമായ ഐ.സി.എം.ആറും ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്..ഏറ്റവും നൂതനമായ വാക്സിൻ പരീക്ഷണമാണ് രാജ്യത്ത് നടക്കുന്നതെന്ന് ഹർഷവർധൻ പറഞ്ഞു.
തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കാനാണ് ശ്രമം. രണ്ടുമാസത്തിനകം അവസാനഘട്ട പരീക്ഷണം പൂത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും വെബ് കോൺഫറൻസിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു
26000 സന്നദ്ധ പ്രവര്‍ത്തകരിലാണ് അവസാനഘട്ട പരീക്ഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha























