അമാവാസി ദിവസം ആത്മഹത്യ ചെയ്താൽ മോക്ഷം ലഭിക്കുമെന്ന് വിശ്വാസം ..ബെഹ്‌റ മന്ത്രം ജപിച്ചു കഴുത്തില്‍ സാരി ചുറ്റിയാല്‍ പ്രത്യേക ശക്തി കൈവരുമെന്ന് ആൾദൈവം ..ദൈവമാകുമെന്ന വിശ്വാസത്തിൽ മൂന്നുപേരും സ്വയം കെട്ടി തൂങ്ങി ...അവസാന നിമിഷം ഭയന്ന് പിന്മാറിയ നാലാമൻ പറഞ്ഞത്

മഹാരാഷ്ട്രയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവവും രണ്ട് കൂട്ടാളികളും മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍. തൂങ്ങിമരിച്ചാല്‍ അമരത്വം ലഭിക്കുമെന്ന വിശ്വാസത്തില്‍ ഇവര്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ ആട്ടിടയന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മുതലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സഹാപൂരിലെ നിതിന്‍ ബെഹെര്‍ (35), ചന്ദേ ഗ്രാമത്തിലെ മഹേന്ദ്ര ദുബെലെ (28), മരുമകന്‍ മുകേഷ് ഗാവത്ത് എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ താഴെയിറക്കി പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. നവംബര്‍ 14 മുതല്‍ മൂവരെയും കാണാതായിരുന്നു. .
കുറച്ചു നാളുകളായി നിതിന്‍ ബെഹര്‍ മന്ത്രം പഠിച്ചുവരികയായിരുന്നു. നവംബര്‍ പതിനാലിന് മറ്റ് മൂന്നു പേരോടൊപ്പം നിതിന്‍ കാട്ടില്‍ പോയിരുന്നു. തുടര്‍ന്ന് സ്ഥലത്തുവെച്ച് മൂവരും മദ്യപിച്ചു. പിന്നാലെ, തൂങ്ങി മരിച്ചാല്‍ പ്രത്യേക ശക്തി ലഭിക്കുമെന്ന് നിതിന്‍ മറ്റുള്ളവരെ വിശ്വസിപ്പിച്ചു. മഹേന്ദ്രയും മുകേഷും മരിക്കാന്‍ സമ്മതിച്ചപ്പോള്‍ കൂടെ ഉണ്ടായിരുന്ന കുട്ടി ഓടി രക്ഷപെട്ടു. പിന്നാലെയാണ് മൂവരും തൂങ്ങിമരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാട്ടിലേക്ക് പോയപ്പോള്‍ നിതിന്‍ നാല് സാരികള്‍ ഒപ്പം കരുതിയിരുന്നു.
മരത്തിന്റെ ചുവട്ടിലിരുന്ന് മദ്യപിച്ച ശേഷം കഴുത്തില്‍ സാരി ചുറ്റിയാല്‍ ശരീരത്തിന് പ്രത്യേക ശക്തി കൈവരുമെന്നും നിതിന്‍ സംഘത്തെ വിശ്വസിപ്പിച്ചു. നിതില്‍ തീവ്ര മതവിശ്വാസിയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
താനെ ജില്ലയിലെ ഷഹാപൂർ തഹ്സിലിലെ വനമേഖലയിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു
സ്ഥലത്തു നിന്നും രക്ഷപെട്ട കുട്ടിയുടെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്
നമ്മുടെ നാട്ടില്‍ നിലനില്‌ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ജീവിതത്തിന്റെ മുഴുവന്‍ രംഗങ്ങളെയും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പിടികൂടിയിട്ടുണ്ട് . ഗ്രഹനിലയുമായി ബന്ധപ്പെട്ടവ, വിവാഹവും ദാമ്പത്യവുമായി ബന്ധപ്പെട്ടവ, ആര്‍ത്തവവും പ്രസവവുമായി ബന്ധപ്പെട്ടവ, ഗൃഹവും വാസ്‌തുവുമായി ബന്ധപ്പെട്ടവ, പ്രകൃതിയിലെ പ്രതിഭാസങ്ങള്‍, മരങ്ങള്‍, മൃഗങ്ങള്‍, ജീവികള്‍ എന്നിവയുമായി ബന്ധപ്പെട്ടവ, യാത്ര, വാഹനം മുതലായവയുമായി ബന്ധപ്പെട്ടവ എന്നിങ്ങനെ ജീവിതത്തിലെ ഓരോ നിസ്സാര കാര്യങ്ങളിലും അന്ധവിശ്വാസം കടന്നുചെന്നിട്ടുണ്ട്
അന്ധവിശ്വാസത്തിന്റെ പേരില്‍, ദുര്‍മൂര്‍ത്തികള്‍ക്ക് മനുഷ്യരെ കുരുതികൊടുക്കുന്ന ആചാരങ്ങള്‍ നമ്മുടെ നാട്ടിൽ ഇപ്പോഴുമുണ്ട് . കേരളത്തെ അപേക്ഷിച്ച് ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇത്തരം അന്ധവിശ്വാസങ്ങൾ കൂടുതലാണ് . കുട്ടികളുണ്ടാകാൻ പിഞ്ചുകുഞ്ഞിനെ കൊന്നു കരൾ ഭക്ഷിച്ചതായുള്ള വാർത്ത ദിവസങ്ങൾക്ക് മുൻപാണ് മാധ്യമങ്ങളിൽ വന്നത്
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിയമംമൂലം തടയാന്‍ സാധിക്കുമോ എന്ന ചോദ്യം ഇത്തരുണത്തില്‍ പ്രസക്തമാണ്. രാജ്യത്ത് പെരുകിക്കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന നിയമങ്ങള്‍ അന്ധവിശ്വാസ നിര്‍മൂലനത്തിന് അന്തിമവും പൂര്‍ണവുമായ പരിഹാരമല്ലെന്നു തന്നെയാണ്.
സതി നിരോധനം മുതല്‍ സ്‌ത്രീധന നിരോധനം വരെയുള്ള നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ആ അനാചാരങ്ങളെ ഇനിയും തുടച്ചുമാറ്റാന്‍ നിയമങ്ങള്‍ക്ക് സാധിച്ചിട്ടില്ല. എന്നാല്‍, അത്തരം ദുരാചാരങ്ങളുടെ തോത് കുറയ്‌ക്കാനും അവ ചെയ്യുന്നത് കുറ്റകരമാണെന്ന ഒരു ബോധം വളര്‍ത്താനും നിയമങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാണ്. ശക്തമായ ബോധവത്‌കരണത്തോടൊപ്പം ഫലപ്രദമായ നിയമങ്ങള്‍കൂടി ഉണ്ടെങ്കിലേ സാമൂഹ്യ പരിഷ്‌കരണ പദ്ധതികള്‍ മുന്നോട്ടു പോകുകയുള്ളൂ.
വിദ്യാസമ്പന്നരിലും ബിരുദധാരികളിലും പോലും അന്ധവിശ്വാസങ്ങള്‍ക്ക് ഒട്ടും കുറവില്ല. മന്ത്രവാദികളെയും ആത്മീയ ചൂഷകരെയും സിദ്ധ തട്ടിപ്പുകാരെയും നിയമത്തിന്റെ കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ ഇത്തരം ദുരാചാരങ്ങൾക്ക് അല്പമെങ്കിൽം ശമനം ഉണ്ടായേക്കാം.. .ഫലപ്രദമായ നിയമത്തിന്റെ അഭാവമാണ് അന്ധവിശ്വാസ വ്യാപാരികള്‍ക്ക് മിക്കപ്പോഴും തുണയാകുന്നത്. .
https://www.facebook.com/Malayalivartha























