ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടും ; തമിഴ്നാട്ടിലും പുതുച്ചേരിയിലും വീശിയടിക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

4 മണിക്കൂറിനകം ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരം തൊടുമെന്ന മുന്നറിയുപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . ജാഗ്രത പാലിക്കാന്‍ നിര്‍ദേശം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് തമിഴ്നാട്ടിലും പുതുച്ചേരിയിലും വീശിയടിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍, ചെന്നൈയില്‍ ഉള്‍പ്പെടെ കനത്ത മഴ പെയ്യുമെന്നും കാറ്റും വിശിയടിക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു .
രക്ഷാ പ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേന ആറംഗ സംഘത്തെ ഗൂഡല്ലൂരിലേക്കും ചിദംബരത്തേക്കും അയക്കുകയുണ്ടായി . നവംബര്‍ 25ന് വൈകിട്ടോടെ കാരയ്ക്കല്‍, മാമല്ലപുരം എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റ് വീശിയടിക്കാനാണ് സാധ്യതയെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ വിഭാഗം അറിയിച്ചു. ചുഴലിക്കാറ്റ് തീരം തൊടുന്നതിനാല്‍ ജാഗ്രത പാലിക്കാനും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റ് ഭീഷണി ഉയര്‍ത്തും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദേശവും കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























