രാജ്യത്തെ കൊവിഡ് സാഹചര്യം ഭയാനകം ; സംസ്ഥാനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഡിസംബറില്‍ രാജ്യത്തെ കൊവിഡ് സാഹചര്യം അതീവ മോശമാകും; ജാഗ്രതയും മുന്‍കരുതലും നഷ്‌ടമായാല്‍ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് അടുത്ത മാസം ഉണ്ടാകുമെന്ന് സുപ്രീം കോടതി

രാജ്യത്തെ കൊവിഡ് സാഹചര്യം ഭയാനകമാണെന്ന വിലയിരുത്തലുമായി സുപ്രീം കോടതി സംസ്ഥാനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഡിസംബറില്‍ രാജ്യത്തെ കൊവിഡ് സാഹചര്യം അതീവ മോശമാകുമെന്നും കോടതി . പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന ഡല്‍ഹിയേയും മഹാരാഷ്ട്രയേയും സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. ജാഗ്രതയും മുന്‍കരുതലും നഷ്‌ടമായാല്‍ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് അടുത്ത മാസം ഉണ്ടാകുമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു ..
ഡല്‍ഹി, ഗുജറാത്ത്, അസം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോട് കഴിഞ്ഞ രണ്ട് ദിവസത്തിന് ഇടയില്‍ കൊറോണ വൈറസ് രോഗികളില്‍ ഉണ്ടായ വര്‍ദ്ധനവ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയുണ്ടായി. മറ്റ് സംസ്ഥാനങ്ങള്‍ കൊവിഡ് സാഹചര്യം സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു. വിവാഹ ചടങ്ങുകള്‍ക്കും, ഘോഷയാത്രകള്‍ക്കും, ഉത്സവ ചടങ്ങുകള്‍ക്കും ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാര്‍ നടപടിയേയും സുപ്രീം കോടതി വിമര്‍ശിക്കുകയുണ്ടായി. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഗുജറാത്തിലെ സ്ഥിതി കൈവിട്ടു പോകുമെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തു
https://www.facebook.com/Malayalivartha























