രാജ്യത്തെ ട്രെയിന്‍ സര്‍വ്വീസ് പൂര്‍വ്വ സ്ഥിതിയിലേക്ക്; ആദ്യ ഘട്ട സര്‍വ്വീസുകള്‍ ജനുവരി ഒന്നുമുതല്‍ ആരംഭിക്കുമെന്ന് റെയില്‍വേ

രാജ്യത്തെ ട്രെയിന്‍ സര്‍വ്വീസ് പൂര്‍വ്വ സ്ഥിതിയിലേക്ക്. ആദ്യ ഘട്ട സര്‍വ്വീസുകള്‍ ജനുവരി ഒന്നുമുതല്‍ ആരംഭിക്കുമെന്നും രണ്ട് മാസത്തിനുള്ളില്‍ ബാക്കി സര്‍വ്വീസുകള്‍ കൂടി പുനരാരംഭിക്കാനാണ് നീക്കമെന്നും റെയില്‍വേ വകുപ്പ് അറിച്ചു. ഡിസംബര്‍ മുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ പൂര്‍ണമായും പുനസ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഡിസംബറില്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാനാണ് റെയില്‍വേയുടെ നീക്കം.
ട്രെയിന്‍ ബുക്കിംഗ് സംവിധാനത്തിലെ സമയക്രമത്തില്‍ റെയില്‍വേ കഴിഞ്ഞ മാസം തന്നെ മാറ്റം വരുത്തിയിരുന്നു. ട്രെയിന്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുന്‍പുവരെ ടിക്കറ്റ് റിസര്‍വ്വ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലായിരുന്നു ടിക്കറ്റ് ബുക്കിംഗ് ക്രമീകരിച്ചിരുന്നത്. ഓണ്‍ലൈനിലും ടിക്കറ്റ് കൗണ്ടറിലും ഓരേ പോലെ ലഭ്യമായിരുന്നു ഈ സേവനം. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു രാജ്യത്തെ പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ നീക്കിയ സാഹചര്യത്തിലാണ് റെയില്‍വേയുടെ ഈ തീരുമാനം.
https://www.facebook.com/Malayalivartha























