'ഞങ്ങള്‍ അഖണ്ഡ ഭാരതത്തിൽ വിശ്വസിക്കുന്നു'; കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്

കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് ബിജെപി നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ്. കറാച്ചി സ്വീറ്റ്സ് എന്ന പേര് മാറ്റണമെന്നു മുംബൈയിലെ കടയുടമയോടു ശിവസേന നേതാവ് പറയുന്ന വീഡിയോ വിവാദമായതിനു പിന്നാലെയാണു ഫഡ്നാവിസിന്റെ പ്രതികരണം.
ഞങ്ങള്‍ അഖണ്ഡ ഭാരത് (അവിഭക്ത ഇന്ത്യ) എന്നതില്‍ വിശ്വസിക്കുന്നു. ഒരു ദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്- ഫഡ്നാവിസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
മുംബൈയിലെ കടയിലെത്തിയ ശിവസേനാ നേതാവ് നിതിന്‍ നന്ദ്ഗവോക്കര്‍ കടയുടെ പേര് മറാത്തിയിലെ എന്തെങ്കിലുമാക്കി മാറ്റണമെന്നു പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെ തള്ളി ശിവസേന നേതാവ് സഞ്ജയ് റൗത്ത് രംഗത്തെത്തി.
https://www.facebook.com/Malayalivartha























