കിഴക്കൻ ലഡാക്കിനു പുറമേ ഭൂട്ടാനിലും ചൈനയുടെ കടന്നുകയറ്റം ; ശൈത്യകാലം പിടിമുറുക്കുന്ന വേളയിൽ ഇരു അതിർത്തികളിലും ചൈനീസ് ഭീഷണി ;അതീവ ജാഗ്രതയിൽ ഇന്ത്യൻ സേന

ചൈനയുടെ സ്വഭാവത്തിന് യാതൊരു തരത്തിലുള്ള മാറ്റവുമില്ല. ലഡാക്കിൽ തുരന്ന് കയറിയതും അതിനു പിന്നാലെ ഉണ്ടായ പ്രശ്നങ്ങളും ചില്ലറയല്ല . ഇത്തരത്തിലൊരു നീക്കം നടത്തുന്നതിൽ ലോകരാഷ്ട്രങ്ങൾ ചൈനയോട് വിമ്മിഷ്ടം കാണിക്കുന്നുണ്ട്. ഇപ്പോൾ ഇതാ കിഴക്കൻ ലഡാക്കിനു പുറമേ ഭൂട്ടാനിലും ചൈന കടന്നുകയറിയിരിക്കുന്നതായിട്ടുള്ള റിപോർട്ടുകൾ പുറത്ത് വരികയാണ്. അതുകൊണ്ടു തന്നെ അതീവ ജാഗ്രതയിൽ ഇന്ത്യൻ സേന തുടരുകയാണ്. ശൈത്യകാലം പിടിമുറുക്കുന്ന വേളയിൽ ഇരു അതിർത്തികളിലും ചൈനീസ് ഭീഷണി ശക്തമായിരിക്കുകയാണ്. സമീപകാലത്തെ ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയാണ് സൈന്യം നേരിടാൻ പോകുന്നത്.അതുകൊണ്ടു തന്നെ കരുതലോടെ മുന്നോട്ട് പോകുവാനും സാഹചര്യങ്ങളെ നേരിടാനുള്ള തയാറെടുപ്പുകൾ സേന ആരംഭിച്ചു കഴിഞ്ഞു .കിഴക്കൻ ലഡാക്കിൽ കടന്നുകയറിയ ചൈന, ഇന്ത്യയ്ക്കു മേൽ സമ്മർദം ശക്തമാക്കാൻ ലക്ഷ്യമിട്ടാണു ഭൂട്ടാനിലും പിടിമുറുക്കുന്നതെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുകയുണ്ടായി . അതിർത്തിയിൽ ഒരേസമയം പലയിടത്ത് പോർമുഖം തുറക്കുക.
ഇതിലൂടെ ഇന്ത്യൻ സേനയെ പ്രതിരോധത്തിലാക്കുക എന്ന തന്ത്രമാണു ചൈന ഇപ്പോൾ പയറ്റുന്നത്.ഭൂട്ടാന്റെ പ്രദേശം കയ്യേറി ഗ്രാമം സ്ഥാപിച്ചതിനു പുറമേ ഇവിടേക്ക് 9 കിലോമീറ്റർ നീളത്തിൽ ചൈന റോഡും നിർമിച്ചതിനു തെളിവായി ഉപഗ്രഹചിത്രങ്ങൾ പുറത്തു വരികയും ചെയ്തു . 2017ൽ ചൈനയുടെയും ഇന്ത്യയുടെയും സൈനികർ തമ്മിൽ സംഘർഷം ഉണ്ടായ ദോക് ലായിൽ നിന്ന് 9 കിലോമീറ്റർ അകലെയായിരുന്നു പാങ്ഡ എന്ന പുതിയ ഗ്രാമം. ഭൂട്ടാൻ അതിർത്തിയിൽനിന്ന് ഇവിടേക്ക് 2 കിലോമീറ്റർ വരും . ചൈനീസ് സൈനികരെ ഇന്ത്യ തടഞ്ഞ സോംപെൽറി മലയിലേക്കുള്ള സമാന്തര പാതയാണ് ചൈന പുതുതായി നിർമിച്ചതെന്നാണ് കരുതുന്നത്.സിക്കിമിനും ദോക് ലായ്ക്കും ഇടയിലെ കരസേനാ പോസ്റ്റിനു സമീപത്തുകൂടി റോഡ് നിർമിക്കാനുള്ള ചൈനയുടെ നീക്കം മുൻപ് ഇന്ത്യ തടഞ്ഞിരുന്നു. ചൈനീസ് സൈനികർക്ക് ബംഗാളിലെ സിലിഗുരി വരെ നിരീക്ഷിക്കാനും ബംഗാളിനെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ‘ചിക്കൻസ് നെക്ക്’ എന്നറിയപ്പെടുന്ന ഇടുങ്ങിയ ഇന്ത്യൻ പ്രദേശം നിയന്ത്രിക്കാനും പുതിയ പാത വഴിയൊരുക്കും എന്നതിനാലാണ് ഇന്ത്യ എതിർത്തത്.
https://www.facebook.com/Malayalivartha























