മഹാരാഷ്ട്രയിൽ ബി ജെ പി സർക്കാരുണ്ടാക്കും; മുതിർന്ന ബി ജെ പി നേതാവിന്റെ വെളിപ്പെടുത്തൽ

മഹാരാഷ്ട്രയില്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി. മുതിര്‍ന്ന നേതാവ് .കേന്ദ്രമന്ത്രിറാവുസാഹേബ് ഡാന്‍വെയാണ് അണിയറയില്‍ സർക്കാർ രൂപീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.ഔറംഗബാദില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘മഹാരാഷ്ട്രയില്‍ നമ്മുടെ സര്‍ക്കാര്‍ വരില്ലെന്ന് നിങ്ങള്‍ കരുതരുത്. അടുത്ത രണ്ട്-മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ നമ്മള്‍ സര്‍ക്കാരുണ്ടാക്കും. കണക്കുകള്‍വെച്ച് നമ്മള്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍’, ഡാന്‍വെ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഈ ദിവസമായിരുന്നു മഹാരാഷ്ട്രയില്‍ എന്‍.സി.പിയിലെ അജിത് പവാറിനെ ഒപ്പം കൂട്ടി ബി.ജെ.പി ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിച്ചത്.എന്നാല്‍ ഇരുവരുടേയും സത്യപ്രതിജ്ഞ കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം സര്‍ക്കാര്‍ താഴെ വീണു. അജിത് പവാറിനെ തിരിച്ചെത്തിച്ച് ശരദ് പവാര്‍ നടത്തിയ നീക്കമാണ് ബി.ജെ.പിയ്ക്ക് തുടര്‍ഭരണം നഷ്ടമാക്കിയത്.ഇതിന് പിന്നാലെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് നേതൃത്വത്തില്‍ മഹാ വികാസ് അഘഡി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.ബി.ജെ.പിയ്ക്ക് 105 സീറ്റ് ലഭിച്ചപ്പോള്‍ ശിവസേനയ്ക്ക് 56 ഉം എന്‍.സി.പിയ്ക്ക് 54 ഉം കോണ്‍ഗ്രസിന് 44 ഉം സീറ്റാണ് ലഭിച്ചത്.അതെ സമയം മഹാരാഷ്ട്ര ഭരിക്കുന്ന ഉദ്ദവ് താക്കറെ സര്‍ക്കാര്‍ ഉടന്‍ താഴെ വീണാല്‍ മുമ്പത്തെ പോലെ സത്യപ്രതിജ്ഞ ചടങ്ങ് പുലര്‍ച്ചെ നടക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
ഇത്തരം സംഭവങ്ങള്‍ ഇനി ഓര്‍മ്മിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഔറംഗാബാദില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു ഫഡ്‌നാവിസിന്റെ പരാമര്‍ശം.
മഹാരാഷ്ട്രയില്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന കേന്ദ്രമന്ത്രി റാവു സാഹേബ് ഡാന്‍വെയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഫഡ്‌നാവിസിന്റെ പ്രതികരണം.‘എന്നാൽ ദിവസങ്ങൾക്ക് മുൻപ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മീര-ഭയന്ദര്‍ സീറ്റില്‍ നിന്ന് വിജയിച്ച ബിജെപിയുടെ പ്രമുഖ നേതാവായ എം എല്‍ എ ഗീത ജെയിന്‍ ശിവസേനയില്‍ ചേര്‍ന്നിരുന്നു . മുന്‍മന്ത്രി ഏക്നാഥ് ഖഡ്സേ ബി.ജെ.പി. വിട്ട് എന്‍.സി.പി.യില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ഗീതാ ജയിനും പാര്‍ട്ടിയെ കൈയ്യൊഴിയുന്നത്.ബി.ജെ.പി.യിലെ ദേവേന്ദ്ര ഫഡ്നാവിസ് ഗ്രൂപ്പ് തന്നെ കഴിഞ്ഞ കുറെ കാലമായി ദ്രോഹിക്കുകയായിരുന്നെന്ന് കുറ്റപ്പെടുത്തിയാണ് ഖഡ്‌സെ ബി ജെ പി വിട്ടത്. എന്നാല്‍ പക പോക്കാനായി തനിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വിടാന്‍ ആര്‍ക്കെങ്കിലും ഭാവമുണ്ടെങ്കില്‍ അവര്‍ക്കെതിരായ രഹസ്യസ്വഭാവമുള്ള സി.ഡി. പുറത്തുവിടുമെന്നാണ് ഏക്നാഥ് വെല്ലുവിളിച്ചത്.ബി.ജെ.പി. നേതാവായ നരേന്ദ്ര മേത്തയുമായുള്ള ഗ്രൂപ്പ് പോരാണ് മേയര്‍ സ്ഥാനം വരെ എത്തിയിരുന്ന ഗീതാ ജയിനെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയത്. പാര്‍ട്ടിയില്‍ തനിക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ലെന്ന് പരാതിപ്പെട്ടാണ് ഗീത ബി ജെ പിയില്‍ നിന്നും പടിയിറങ്ങിയത്.മീരാഭയന്തര്‍ മേഖലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ശിവസേനയ്ക്ക് ഗീതാ ജയിനിന്റെ നേതൃത്വം നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. ഗീതാ ജയിന്റെ വരവോടെ നിയമസഭയില്‍ ശിവസേനയുടെ അംഗബലം ഉയര്‍ന്നു.
https://www.facebook.com/Malayalivartha























