തമിഴ്നാട് തീരങ്ങളിലേക്ക് നിവാര്‍ കൊടുംകാറ്റ് എത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; സ്ഥിതിഗതികള്‍ വിലയിരുത്തി ജാഗ്രത നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി; കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് ഉറപ്പ് നൽകി

തമിഴ്നാട് തീരങ്ങളിലേക്ക് നിവാര്‍ കൊടുംകാറ്റ് എത്തുമെന്ന കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി ജാഗ്രത നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി. തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച ഇതിനോടകം ചര്‍ച്ച നടത്തി . കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി .നാളെ ഉച്ചയോടെ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത് ആഞ്ഞ് വീശുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുകയാണ് . 120 കിമീ വേഗതയില്‍ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പ് . നിലവില്‍ ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് നിന്ന് 450 കിമീ അകലെയാണ്. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
രക്ഷാ പ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേന ആറംഗ സംഘത്തെ ഗൂഡല്ലൂരിലേക്കും ചിദംബരത്തേക്കും അയക്കുകയുണ്ടായി . നവംബര്‍ 25ന് വൈകിട്ടോടെ കാരയ്ക്കല്‍, മാമല്ലപുരം എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റ് വീശിയടിക്കാനാണ് സാധ്യതയെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ വിഭാഗം അറിയിച്ചു. ചുഴലിക്കാറ്റ് തീരം തൊടുന്നതിനാല്‍ ജാഗ്രത പാലിക്കാനും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റ് ഭീഷണി ഉയര്‍ത്തും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദേശവും കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ടായിരുന്നു .
https://www.facebook.com/Malayalivartha























