നരേന്ദ്രമോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ജയം ചോദ്യം ചെയ്ത് വാരാണസിയിലെ മഹാസഖ്യ സ്ഥാനാര്‍ഥിയായിരുന്ന മുന്‍ ബിഎസ്‍എഫ് ജവാന്‍ തേജ് ബഹാദൂര്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസിയിലെ വിജയം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി കോടതി തള്ളി. നരേന്ദ്രമോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ജയം ചോദ്യം ചെയ്ത് വാരാണസിയിലെ മഹാസഖ്യ സ്ഥാനാര്‍ഥിയായിരുന്ന (എസ്പി-ബിഎസ്പി) മുന്‍ ബിഎസ്‍എഫ് ജവാന്‍ തേജ് ബഹാദൂര്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത് . ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയിരിക്കുന്നത്. നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ തേജ് ബഹാദൂര്‍ 2019-ല്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് തേജ് ബഹാദൂര്‍ ആദ്യം ഹൈക്കോടതിയിലേക്ക് പോയി . തള്ളിയതോടെ സുപ്രീംകോടതിയെ സമീപിച്ചു . അടിസ്ഥാന രഹിതമായ കാരണം ചൂണ്ടിക്കാട്ടിയായിരുന്നു റിട്ടേണിംഗ് ഓഫീസര്‍ തന്‍റെ പത്രിക തള്ളിയതെന്ന് രണ്ട് ഹര്‍ജികളിലും തേജ് ബഹാദൂര്‍ വ്യക്തമാക്കി . സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയിരിക്കുന്നത്. എന്നാല്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് നല്‍കിയിരുന്നു. പക്ഷേ അച്ചടക്കം പാലിക്കാത്തതിനാണ് നടപടിയെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തേജ് ബഹാദൂര്‍ കോടതിയില്‍ വാദിക്കുകയുണ്ടായി .ബിഎസ്‌എഫില്‍ സൈനികര്‍ക്ക് നല്‍കുന്ന മോശം ഭക്ഷണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പരാതിപ്പെട്ടതിനാണ് തേജ് ബഹദൂര്‍ യാദവിനെ സേനയില്‍ നിന്നും പിരിച്ചു വിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha























