നിങ്ങളെ ഹിന്ദുവും മുസ്‌ലിമും ആയല്ല ഞങ്ങള്‍ കാണുന്നത്; , വ്യക്തികളുടെ സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറാന്‍ ഭരണകൂടത്തിനുപോലും അവകാശമില്ല; രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി

യോഗി ആദിത്യനാഥ് സര്‍ക്കാർ 'ലൗ ജിഹാദ്' നിയമ നിര്‍മാണം നടത്തിയിരുന്നു. എന്നാൽ ഇതിനെ രൂക്ഷവിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി . പ്രിയങ്ക എന്ന യുവതിയുടെ പിതാവിന്റെ ഹര്‍ജിയെയാണ് കോടതി വിമര്‍ശിച്ചത്. പ്രിയങ്കയെ സലാമത്ത് മതം മാറ്റി വിവാഹം കഴിച്ചുവെന്ന പരാതി കോടതി റദ്ദാക്കി.
പ്രിയങ്കയേയും സലാമത്തിനെയും ഹിന്ദുവും മുസ്‌ലിമും ആയല്ല ഞങ്ങള്‍ കാണുന്നതെന്നും, വ്യക്തികളുടെ സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറാന്‍ ഭരണകൂടത്തിനുപോലും അവകാശമില്ലെന്നും കോടതി പറഞ്ഞു . പ്രിയങ്കയെ തട്ടിക്കൊണ്ടു പോയി മതപരിവര്‍ത്തനം ചെയ്തുവെന്ന പരാതി വാസ്തവ വിരുദ്ധമാണ്. ദമ്പതികള്‍ സന്തോഷത്തോടെ ജീവിക്കുകയാണെന്നു കാര്യം വ്യക്തമാക്കിയ ശേഷമായിരുന്നു ഹര്‍ജി തള്ളിയത്. പ്രിയങ്ക സലാമത്തിനെ വിവാഹം കഴിക്കുന്നതിന് തൊട്ടുമുന്നേ മതം മാറി അലിയ എന്ന പേര് സ്വീകരിച്ചിരുന്നു. ഇതോടെ യുവതിയുടെ പിതാവ് പരാതി നല്കുകയായിരുന്നു . തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിച്ചുവെന്നും,മകള്‍ക്കു പ്രായപൂര്‍ത്തിയായില്ലെന്നുമായിരുന്നു പരാതിയില്‍ പിതാവ് പറഞ്ഞിരിക്കുന്നത് .
https://www.facebook.com/Malayalivartha























