എല്ലാം ശാസ്ത്രജ്ഞന്മാരുടെ കൈകളിലാണ്; സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം; കോവിഡ് വാക്സിന് എപ്പോള്‍ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
കോവിഡ് വാക്സിന് എപ്പോള്‍ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമായത്. എല്ലാം ശാസ്ത്രജ്ഞന്മാരുടെ കൈകളിലാണ്. രാജ്യത്തെ ആശുപത്രികള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കി മാറ്റും. ഇതിനായി പിഎം കെയര്‍ ഫണ്ട് ഉപയോഗിക്കും. സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.
രാജ്യത്തെ കോവിഡ് മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാകണം. കോവിഡ് വാക്സിന് വിതരണം സുതാര്യമായിരിക്കും. എല്ലാ ലോകരാജ്യങ്ങളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏത് രാജ്യത്തിന്റെ വാക്സിന് ആദ്യമെത്തുമെന്ന് പറയാനാവില്ല. കോവിഡ് വാക്സിനെ രാഷ്ട്രിയവത്കരിക്കാന് ശ്രമം നടക്കുന്നുണ്ട്. രാജ്യം കോവിഡിനെ മികച്ച രീതിയിലാണ് പ്രതിരോധിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹി, കേരളം, മഹാരാഷ്ട്ര തുടങ്ങിയ എട്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയത്. കേരളം, ഡല്‍ഹി, മഹാരാഷ്ട്ര, രാജസ്ഥാന് സംസ്ഥാനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു.
https://www.facebook.com/Malayalivartha