മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന സംഭവം... നവജാത ശിശുവിനെ ചാക്കില്‍ പൊതിഞ്ഞ് വഴിയരികില്‍ ഉപേക്ഷിച്ചു
ഉത്തര്‍പ്രദേശിലെ മീററ്റില്‍ റോഡിന് അരികില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്. കരച്ചില് കേട്ടതിനെ തുടര്‍ന്നാണ് മൂന്ന് ചാക്കുകളുടെ പാളികളിലായി ഉപേക്ഷിച്ച നവജാതശിശു നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. കരയുന്ന ശിശുവിനെ ചാക്കുകള്‍ ഓരോന്നായി നീക്കം ചെയ്ത് വഴിയാത്രക്കാര്‍ പുറത്തെടുക്കുകയായിരുന്നു. ആളുകള്‍ പൊലീസില്‍ വിവരം അറിയിക്കുകയും, അവര്‍ കുഞ്ഞിനെ ഒരു പ്രാദേശിക ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. കുഞ്ഞ് ആരോഗ്യവതിയാണെന്നും ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.
'അവര്‍ കുഞ്ഞിനെ കൊണ്ടുവന്നപ്പോള്‍ അവള് വളരെ മോശം അവസ്ഥയിലായിരുന്നു, മറുപിള്ള ശരീരത്തില്‍ തന്നെയുണ്ടായിരുന്നു, ചീഞ്ഞ മണവും ഉണ്ടായിരുന്നു. ഞങ്ങള്‍ കുഞ്ഞിനെ നവജാതശിശു സംരക്ഷണ യൂണിറ്റിലേക്ക് അയച്ചു.
https://www.facebook.com/Malayalivartha