നിവാര്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; തമിഴ്‌നാട്ടില്‍ ജാഗ്രത, തമിഴ്നാട്ടിലും പുതുച്ചേരിയിലും ബുധനാഴ്ച പൊതുഅവധി

അടുത്ത 6 മണിക്കൂറിനുള്ളില്‍ നിവാര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ബുധനാഴ്ച രാത്രി 8 മുതല്‍ അര്‍ധരാത്രി വരെയാണ് നിവാര്‍ തീരത്ത് ആഞ്ഞടിക്കാന്‍ സാധ്യത. തമിഴ്നാട്ടിലും പുതുച്ചേരിയിലും ബുധനാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ബുധനാഴ്ച രാത്രി 9 മുതല്‍ വ്യാഴാഴ്ച രാവിലെ 6 വരെ ഗതാഗതം നിരോധിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയും പുതുച്ചേരി മുഖ്യമന്ത്രിയും സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
തമിഴ്‌നാട്ടില്‍ പരക്കെ മഴ പെയ്യുന്നുണ്ട്. ചെന്നൈയില്‍നിന്നു മധുര ഭാഗത്തേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. കപ്പലുകള്‍ സുരക്ഷിത മേഖലകളിലേക്കു മാറ്റി. ചെന്നൈയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് പല സ്ഥലങ്ങളിലും വെള്ളം കയറി.
https://www.facebook.com/Malayalivartha























