നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ യുപി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്, 3 മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും

ഉത്തര്‍പ്രദേശ് മന്ത്രിസഭ നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചു.
ഓര്‍ഡിനന്‍സ് പ്രകാരം നിര്‍ബന്ധിത കൂട്ട മതപരിവര്‍ത്തന കേസുകളില്‍ 3 മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും.
മറ്റേതെങ്കിലും മതത്തിലേക്ക് മാറിയശേഷം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി വിവാഹത്തിന് 2 മാസം മുന്‍പ് ജില്ലാ മജിസ്‌ട്രേറ്റില്‍നിന്ന് അനുമതി വാങ്ങണമെന്ന് മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് അറിയിച്ചു.
എസ്സി / എസ്ടി സമുദായത്തിലെ പ്രായപൂര്‍ത്തിയാകാത്തവരുടെയും സ്ത്രീകളുടെയും മതപരിവര്‍ത്തനത്തിന് 3 മുതല്‍ 10 വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 1 മുതല്‍ 5 വര്‍ഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും.
https://www.facebook.com/Malayalivartha























