മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു.... ദില്ലിയില്‍ പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അന്ത്യം... കോവിഡ് ബാധിച്ചതിനെ തുടര്‍ന്നു ചികിത്സയിലിരിക്കെ ആരോഗ്യനില മോശമാവുകയായിരുന്നു, വിട പറഞ്ഞത് കോണ്‍ഗ്രസിലെ പ്രബലനായ രാഷ്ട്രീയ തന്ത്രജ്ഞന്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 3.30ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നു ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാവുകയായിരുന്നു. മകന്‍ ഫൈസല്‍ പട്ടേലാണ് മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. എഐസിസി ട്രഷററും ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗവുമാണ് അഹമ്മദ് പട്ടേല്‍. ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ഗുജറാത്തില്‍ നിന്ന് മൂന്നു തവണ ലോക്‌സഭാംഗമായി അഹമ്മദ് പട്ടേല്‍ തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് തവണ രാജ്യസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2017 ഓഗസ്റ്റിലാണ് അവസാനമായി അദ്ദേഹം രാജ്യസഭാംഗമാകുന്നത്.യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പട്ടേല്‍ 2018-ല്‍ എഐസിസി ട്രഷററായി ചുമതലയേറ്റിരുന്നു.
ഗുജറാത്ത് സംസ്ഥാനത്ത് നിന്ന് ലോക്‌സഭാംഗമായ രണ്ടാമത്തെ മുസ്ലിംമാണ് അഹമ്മദ് പട്ടേല്‍.
"
https://www.facebook.com/Malayalivartha























