തിരഞ്ഞെടുപ്പിനായി ചെലവഴിച്ച തുകയുടെ കൃത്യമായ കണക്ക് ഫലപ്രഖ്യാപന ദിവസം മുതല്‍ 30 ദിവസത്തിനകം നല്‍കണം

തിരഞ്ഞെടുപ്പിനായി ചെലവഴിച്ച തുകയുടെ കൃത്യമായ കണക്ക് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം മുതല്‍ 30 ദിവസത്തിനകം സ്ഥാനാര്‍ഥികള്‍ ഹാജരാക്കണം. അതതു വരണാധികാരികളുടെ പക്കല്‍ ലഭ്യമാകുന്ന നിശ്ചിത ഫോമില്‍ വേണം കണക്കുകള്‍ എഴുതി സൂക്ഷിക്കാന്‍.
കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി തുക ചെലവഴിക്കുകയോ കൃത്യമായ കണക്കുകള്‍ രേഖപ്പടുത്താതിരിക്കുകയോ ചെയ്താല്‍ സ്ഥാനാര്‍ഥി അയോഗ്യനാകും.
പഞ്ചായത്തുകളില്‍ നിന്നു മത്സരിച്ചവര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്കുതല സ്ഥാനാര്‍ഥികള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നു മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ കലക്ടര്‍ക്കുമാണ് കണക്കുകള്‍ നല്‍കേണ്ടത്.
സമയ പരിധി, നിര്‍ണയിക്കപ്പെട്ട രീതി, നിശ്ചിത ഫോം എന്നിവയെല്ലാം കണക്കു സമര്‍പ്പിക്കുന്നതില്‍ പ്രധാനമാണ്. അപൂര്‍ണമായ കണക്ക്, തെറ്റായ കണക്ക്, വൗച്ചറുകള്‍, ബില്ലുകള്‍ തുടങ്ങിയ രേഖകളുടെ പകര്‍പ്പു നല്‍കാതിരിക്കല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥനു സമര്‍പ്പിക്കാതെ മറ്റാര്‍ക്കെങ്കിലും കണക്കുകള്‍ സമര്‍പ്പിക്കുക, കണക്കുകള്‍ നിയമാനുസൃതമല്ലാതിരിക്കുക, പരിധിയില്‍ കവിഞ്ഞ് ചെലവഴിക്കുക തുടങ്ങിയ കാരണങ്ങളാലും സ്ഥാനാര്‍ഥി അയോഗ്യനാകും.
https://www.facebook.com/Malayalivartha























