ജീവിതപങ്കാളിയെ തിരഞ്ഞെടുക്കല്‍ വ്യക്തിയുടെ ഭരണഘടനാപരമായ അവകാശം: സര്‍ക്കാരിന് ഇടപെടാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി

ഒരു വര്‍ഷം മുന്‍പ് വിവാഹിതരായ സലാമത് അന്‍സാരി, പ്രിയങ്ക കര്‍വാര്‍ എന്നിവര്‍ വിവാഹത്തിനായി മതംമാറിയെന്ന പേരില്‍ തങ്ങള്‍ക്കെതിരെ റജിസ്റ്റര്‍ െചയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജി പരിഗണിക്കവേ പ്രായപൂര്‍ത്തിയായവര്‍ ആരെ ജീവിതപങ്കാളിയാക്കണമെന്ന തീരുമാനം അവരുടെ ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഗമാണെന്നും അതില്‍ ഇടപെടാന്‍ സര്‍ക്കാരിനും മറ്റുള്ളവര്‍ക്കും അവകാശമില്ലെന്നും അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി.
ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള അവകാശത്തില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്നു ഹാദിയ കേസില്‍ സുപ്രീം കോടതി നല്‍കിയ വിധിയുടെ ചുവടുപിടിച്ചാണ് അലഹാബാദ് ഹൈക്കോടതി നിരീക്ഷണങ്ങള്‍.
ഒരേ ലിംഗത്തില്‍ പെട്ടവര്‍ ഒരുമിച്ചു ജീവിക്കുന്നതിനുപോലും നിയമപരമായി പരിരക്ഷയുള്ളപ്പോള്‍ വ്യത്യസ്ത മതങ്ങളിലുള്ളവര്‍ ഒരുമിച്ചു ജീവിക്കുന്നതിനെ എതിര്‍ക്കുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു.
അതിനിടെ, വിവാഹത്തിനായുള്ള മതംമാറ്റം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുന്ന ഓര്‍ഡിനന്‍സിന്റെ കരടിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനം.
സമാനമായ നിയമം ബിജെപി ഭരിക്കുന്ന ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കൊണ്ടുവരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്കു ഒന്നു മുതല്‍ 5 വര്‍ഷം വരെ തടവും 15,000 രൂപ പിഴയും ചുമത്തും. പ്രായപൂര്‍ത്തിയാകാത്തതോ പട്ടികവിഭാഗങ്ങളില്‍ പെടുന്നതോ ആയ പെണ്‍കുട്ടിയാണെങ്കില്‍ തടവുശിക്ഷ 10 വര്‍ഷം വരെയാകും.
https://www.facebook.com/Malayalivartha























