മലയാളികള്‍ക്കും വേണ്ടപ്പെട്ടവന്‍... കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓടിയെത്തിയിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു; കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യസ്ഥിതി മോശമായാണ് മരണം സംഭവിച്ചത്

രാജ്യം കോവിഡിനെതിരായ ശക്തമായ പോരാട്ടത്തിലാണ്. അതിനിടെ കോവിഡ് ആയിരക്കണക്കിന് പേരുടെ ജീവനെടുത്തു. അതില്‍ പല പ്രമുഖരുമുണ്ട്. അക്കൂട്ടത്തില്‍ അവസാനത്തെയാളായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായിരുന്ന അഹമ്മദ് പട്ടേല്‍ മാറുകയാണ്. 71 വയസുള്ള അദ്ദേഹം ഇന്ന് പുലര്‍ച്ചെ 3.30ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു മരണമടഞ്ഞത്. മകന്‍ ഫൈസല്‍ ഖാനാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യസ്ഥിതി മോശമായത്.
ട്രബിള്‍ ഷൂട്ടര്‍, െ്രെകസിസ് മാനേജര്‍. മാധ്യമങ്ങള്‍ ചാര്‍ത്തി കൊടുത്ത വിശേഷണങ്ങള്‍ക്കപ്പുറമാണ് അഹമ്മദ് പട്ടേല്‍. പക്ഷെ കേരളത്തില്‍ ശ്രദ്ധേയനായത് കെ. മുരളീധരന്റെ അലുമിനിയം പട്ടേല്‍ പ്രയോഗത്തിലൂടെയാണ്.
ഒരു മന്ത്രിസഭയുടെയും ഭാഗമാകാതെ സംഘടനയ്ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതമാണ് പട്ടേലിന്റേത്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി അണിയറയിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ച പട്ടേല്‍ യുപിഎ സര്‍ക്കാര്‍ രൂപീകരണത്തില്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. മൂന്നുതവണ ലോക്‌സഭയിലേക്കും അഞ്ചുതവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട പട്ടേല്‍ എഐസിസി ട്രഷററാണ്.
പകല്‍ മുഴുവന്‍ സര്‍ക്കാര്‍ കാര്യം, രാത്രി സംഘടനാകാര്യം. രാജീവ്ഗാന്ധിയുടെ ഈ ശൈലി അടിമുടി പകര്‍ത്തിയ നേതാവായിരുന്നു പട്ടേല്‍. ജന്‍പഥിലെത്തുന്ന പ്രശ്‌നങ്ങളും തര്‍ക്കങ്ങളും സോണിയാഗാന്ധി മദര്‍തെരേസ ക്രസന്റിലെ 23ാം വസതിയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു പതിവ്. അവിടെ പരിഹാരം. തര്‍ക്കങ്ങളില്‍ ഉടന്‍ തീരുമാനങ്ങളെടുക്കില്ല പട്ടേല്‍. കാതുകൂര്‍പ്പിച്ച് രണ്ട് ഭാഗവും കേട്ട് മുറിവുകള്‍ക്ക് സ്വയം ഉണങ്ങാന്‍ സമയം നല്‍കും.
ഏത് ചുമതലയും ബഹളങ്ങളില്ലാതെ ഭംഗിയായി നിര്‍വഹിക്കും. നെഹ്!റുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സ്മാരകം നിര്‍മിക്കുന്നത് ഇഴഞ്ഞുനീങ്ങിയപ്പോള്‍ രാജീവ് ഗാന്ധി പട്ടേലിനെ ചുമതലേല്‍പ്പിച്ചു. ക്രിക്കറ്റ് ഏകദിന മല്‍സരങ്ങള്‍ അടക്കം സംഘടിപ്പിച്ച് ഫണ്ട് സ്വരൂപിച്ച് ഒറ്റവര്‍ഷം കൊണ്ടു ഡല്‍ഹിയിലെ ജവഹര്‍ഭവന്‍ നിര്‍മിച്ചു.
ഗുജറാത്തിലെ ബറൂച്ചില്‍ 1949 ഓഗസ്റ്റ് 21നായിരുന്നു ജനനം. 1977ല്‍ ജനതാ തരംഗത്തിനിടയിലും 28ാം വയസില്‍ ബറൂച്ചില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചതോടെ ഗുജറാത്ത് വിട്ട് തട്ടകം ഡല്‍ഹിയാക്കി. പ്രധാനമന്ത്രിയായ രാജീവ്ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി. രണ്ടുതവണ കൂടി ലോക്‌സഭയിലേക്ക് ജയിച്ച പട്ടേല്‍ 1990 ല്‍ തോറ്റു. അതോടെ പാര്‍ലമെന്റിലേക്കുള്ള വഴി രാജ്യസഭയിലൂടെയാക്കി. അഞ്ചുതവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പട്ടേലിന്റെ വഴിതടയാന്‍ അമിത് ഷാ തന്നെ നേരിട്ട് ഇറങ്ങി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിച്ചിട്ടും ഫലംകണ്ടില്ല. രാഹുല്‍ യുഗത്തില്‍ ഒതുക്കപ്പെട്ടെങ്കിലും രാജസ്ഥാനില്‍ അടക്കം പ്രതിസന്ധി ഉണ്ടായപ്പോള്‍ ഹൈക്കമാന്‍ഡ് ആശ്രയിച്ചത് ആ പഴയ പട്ടേലിനെ തന്നെ. ആ വിജയമന്ത്രം പട്ടേല്‍ ആര്‍ക്കും ഓതി കൊടുത്തിട്ടില്ലെങ്കില്‍ വരും നാളുകളില്‍ ഈ വലിയ വിടവ് കോണ്‍ഗ്രസ് നന്നായി തിരിച്ചറിയും.
കേരളത്തിലും ഏറെ ചലനമുണ്ടാക്കിയ നേതാവാണ് അഹമ്മദ് പട്ടേല്‍. ഈ അഹമ്മദ് പട്ടേലിന് കേരളത്തിലെ കോണ്‍ഗ്രസിന്റെ ചുമതല ഉണ്ടായിരുന്ന കാലത്ത് അലുമിനിയം പട്ടേലാക്കി കെ. മുരളീധരന്‍ കളിയാക്കിയത് ഏറെ വിവാദമായി. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലിനോട് അവസാനം കെ മുരളീധരന്‍ ഖേദപ്രകടനം നടത്തി. അന്നത്തെ സാഹചര്യത്തില്‍ വൈകാരിക പ്രേരണയുടെ ഭാഗമായിട്ടായിരുന്നു അങ്ങനെ വിളിച്ചത്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും മുരളീധരന്‍പറഞ്ഞു. സംസ്ഥാനത്തെ എല്ലാ നേതാക്കളുമായും നല്ല ബന്ധം പുലര്‍ത്താനാണ് അഹമ്മദ് പട്ടേല്‍ അന്ന് മുരളിയെ ഉപദേശിച്ചത്. ആ ഒരു നല്ല നേതാവിനേയാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്.
"
https://www.facebook.com/Malayalivartha























