യോഗി സര്‍ക്കാര്‍ അയോധ്യ വിമാനത്താവളത്തിന്റെ പേര് മാറ്റുന്നു, 'മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട്' എന്നാക്കാന്‍ ആലോചന

യോഗി സര്‍ക്കാര്‍ യുപിയിലെ അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കാന്‍ തീരുമാനിച്ചു. ഉത്തര്‍പ്രദേശ് മന്ത്രിസഭ ഇക്കാര്യം അംഗീകരിച്ചതോടെ ഇനി മുതല്‍ 'മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട്'എന്നാകും അയോധ്യയിലെ വിമാനത്താവളം അറിയപ്പെടുക.
സിവില്‍ വ്യോമയാന മന്ത്രാലയത്തിന് മന്ത്രിസഭ അംഗീകരിച്ച പ്രമേയം കൈമാറാനും തീരുമാനിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2018-ല്‍ ദീപാവലി ഉത്സവ സമയത്താണ് അയോധ്യയില്‍ വിമാനത്താവളം പ്രഖ്യാപിച്ചത്.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുളള ശിലാസ്ഥാപനം നടത്തിയതിന് ശേഷമുളള ആദ്യ ദീപാവലിയാണ് അയോധ്യ ഇത്തവണ ആഘോഷിച്ചത്.
2021 ഡിസംബറിനകം വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























