നിവര്‍ ചുഴലിക്കാറ്റ്; അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്, മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റു നിവാർ ഇന്നു കരയിൽ എത്താനിരിക്കെ തമിഴ്നാടും പുതുച്ചേരിയും അതീവ ജാഗ്രതയിൽ. അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. മുൻ കരുതൽ നടപടികളുടെ ഭാഗമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്നു പൊതു അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയിൽ നാളെ രാവിലെ 6 വരെ നിരോധനാജ്ഞയുമുണ്ട്. എന്നാൽ ചെന്നൈയിൽ ചുഴലി നാശം വിതയ്ക്കില്ലെന്നാണു നിലവിലെ പ്രചവനം.
ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്ത മഴ തുടരുന്നു. 'നിവര്‍' അതിതീവ്ര ചുഴലിക്കാറ്റായി ഇന്ന് വൈകീട്ടോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയ്ക്കായി തീരത്ത് എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാനിരീകഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള 24 വിമാനങ്ങള്‍ റദ്ദാക്കി. തമിഴ്നാട്ടിലാകെ 1200ലേറെ കേന്ദ്ര ദുരന്തപ്രതികരണ സേനാംഗങ്ങളെ വിന്യസിച്ചു.
അതോടൊപ്പം തന്നെ 36 ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ന് രാവിലെ എട്ടോടെ പുതുച്ചേരി തീരത്തുനിന്ന് 310 കിലോമീറ്റര്‍ അകലെയാണ് കാറ്റിന്‍റെ ഗതി.നിവാർ നാശം വിതയ്ക്കുമെന്നു ആശങ്കയുള്ള കടലൂർ, തഞ്ചാവൂർ, ചെങ്കൽപേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂർ, വിഴുപുറം, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നു ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ്.
https://www.facebook.com/Malayalivartha























