ജനിച്ച കുഞ്ഞിന്റെ കൈ കണ്ട പിതാവ് കോരിത്തരിച്ചു ; പിന്നെ രണ്ടാമതൊന്നും ആലോചിച്ചില്ല ; ഉടൻ തന്നെ കുഞ്ഞിന് സൂപ്പർ താരത്തിന്റെ പേര് നൽകി

ജനിച്ച കുഞ്ഞിനെ സ്നേഹത്തോടെ കയ്യിലെടുത്ത് നോക്കിയ പിതാവ് ഒരു നിമിഷം പകച്ചു . കുഞ്ഞിന്റെ കൈ വിരലുകളിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച . ആറ് വിരലുകളായിരുന്നു കുഞ്ഞിന്റെ കൈകളിൽ കണ്ടത്. ആറ് വിരലുകളുമായി ജനിച്ച കുഞ്ഞിനെ കണ്ടതും യുവാവിന്റെ മനസിൽ ആദ്യം ഓടിയെത്തിയത് തന്റെ പ്രിയ താരത്തിന്റെ മുഖമായിരുന്നു. സാക്ഷാൽ ഹൃഥ്വിക് റോഷൻ . അദ്ദേഹത്തിനും ആറ് വിരലുകൾ ആണല്ലോ. പിന്നെയൊന്നും ആലോചിച്ചില്ല ആറു വിരലുകളുള്ള നടന്റെ പേര് തന്നെ മകനും നൽകി. ആ
ഹൃഥ്വിക് എന്നാണ് ഇംഫാൽ സ്വദേശിയായ ഹൃഷികേഷ് അംഗോ മകന് നൽകിയിരിക്കുന്ന പേര്.യുവാവ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഋഷികേശ് എന്നായിരുന്നു ആദ്യം യുവാവിന്റെ പേര്. ഹൃഥ്വിക് റോഷനോടുള്ള ആരാധന മൂത്ത് സ്വന്തം പേരിനൊപ്പം 'എച്ച്'എന്ന അക്ഷരം കൂടി ചേർക്കുകയും ചെയ്തു.ഇപ്പോൾ ഇതാ മകന് ആ പേരും നൽകിയിരിക്കുന്നു.
https://www.facebook.com/Malayalivartha























