തമിഴ്നാട്ടില്‍ നിവാര്‍ ചുഴലികാറ്റ് ഇന്ന് ശക്തി പ്രാപിച്ച് കരയോട് അടുക്കുന്നു ; 13 ജില്ലകളില്‍ പൊതു അവധി വ്യാഴാഴ്ച വരെ നീട്ടി; ചെമ്ബരപ്പാക്കം തടാകം നിറഞ്ഞതിനെ തുടര്‍ന്ന് തുറന്നു

തമിഴ്നാട്ടില്‍ നിവാര്‍ ചുഴലികാറ്റ് ഇന്ന് ശക്തി പ്രാപിച്ച് കരയോട് അടുക്കുകയാണ്. ഈ സാഹചര്യത്തില്‍ 13 ജില്ലകളില്‍ പൊതു അവധി വ്യാഴാഴ്ച വരെ നീട്ടിയതായി അധികൃതര്‍ അറിയിക്കുകയുണ്ടായി. പൊതു ഗതാഗത സര്‍വീസും ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി . ഇതിനിടെ ചെന്നൈയില്‍ നിന്നുള്ള 27 ട്രെയിനുകള്‍ കൂടി ദക്ഷിണ റെയില്‍വേ റദ്ദാക്കുന്ന സാഹചര്യമുണ്ടായി . 12 വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തില്‍ പ്രത്യേക കണ്ട്രോള് റൂമുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്.
അതേ സമയം ചെമ്ബരപ്പാക്കം തടാകം നിറഞ്ഞതിനെ തുടര്‍ന്ന് തുറന്നു. ഒരു സെക്കന്റില്‍ ആയിരം ഘന അടി വെള്ളമാണ് പുറത്തേക്കു വിട്ടത്. ചെമ്ബരപ്പാക്കത്ത് മഴ കൂടുതല്‍ പെയ്യുകയും വെള്ളം ഉയരുകയും ചെയ്താല്‍ കൂടുതല്‍ വെള്ളം തുറന്നുവിടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി . അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഈ തടാകം തുറന്നുവിട്ടത്. 2015-ലെ പ്രളയസമയത്താണ് ഇതിന് മുമ്പ് ചെമ്ബരപ്പാക്കം തുറന്നിട്ടുളളത്. തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ് ഇപ്പോൾ ഉള്ളത് . 77 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. തീരപ്രദേശത്തെ ആളുകളെയും നദീതീരത്തുളള ആളുകളെയുമാണ് ഇവിടേക്ക് ആദ്യം മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























