പ്രളയദുരിതാശ്വാസമായി രാഹുല്‍ ഗാന്ധി എംപി നല്‍കിയ ഭക്ഷ്യകിറ്റുകള്‍ നശിച്ച നിലയില്‍; കര്‍ശന നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് ; ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമാണ് അനാസ്ഥ കാരണം നശിച്ചിരിക്കുന്നത്

പ്രളയദുരിതാശ്വാസമായി രാഹുല്‍ ഗാന്ധി എംപി നല്‍കിയ ഭക്ഷ്യകിറ്റുകള്‍ നശിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാൽ ഈ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു . അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതായി ഡി.സി.സി അധ്യക്ഷന്‍ വി.വി. പ്രകാശ് പറഞ്ഞു. പ്രളയ കാലത്തും ലോക്ക് ഡൗണ്‍ കാലത്തും വിതരണം ചെയ്യാതെ കൂട്ടിയിട്ട ഭക്ഷ്യവസ്തുക്കളാണ് നിലമ്ബൂരിലെ കടമുറിയില്‍ നശിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധി എത്തിച്ച്‌കോണ്‍ഗ്രസ് നിലമ്ബൂര്‍ മുനിസിപ്പില്‍ കമ്മിറ്റിക്ക് കൈമാറിയ ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമാണ് അനാസ്ഥ കാരണം നശിച്ചിരിക്കുന്നത്. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിക്കാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിര്‍ദേശം. പ്രളയ ദുരിതാശ്വാസമായി എത്തിയ ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവച്ച് തെരഞ്ഞെടുപ്പു സമയത്ത് വിതരണം ചെയ്യാനായിരുന്നു കോണ്‍ഗ്രസ് പദ്ധതിയെന്ന് സിപിഐഎം ആരോപിക്കുകയുണ്ടായി . രാഹുല്‍ഗാന്ധി എംപിയുടെ കിറ്റുകള്‍ക്ക് പുറമേ മറ്റുജില്ലകളില്‍ നിന്നുള്ള അവശ്യവസ്തുക്കളും കടമുറിയില്‍ കെട്ടികിടപ്പുണ്ടെന്നും സിപിഐഎം കുറ്റപ്പെടുത്തുകയുണ്ടായി .
https://www.facebook.com/Malayalivartha























