പ്രിയങ്കാ ഗാന്ധി കന്യാകുമാരി ലോക്‌സഭാ സീറ്റില്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയേറുന്നു;കോൺഗ്രസ്സ് തലപ്പത്തേക്കും പ്രിയങ്കയോ ?

പ്രിയങ്കാ ഗാന്ധി കന്യാകുമാരി ലോക്‌സഭാ സീറ്റില്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയേറുന്നു. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറികൂടിയായ പ്രിയങ്കാ ഗാന്ധിയെ ഇലക്ഷന്‍ ഗോധയിലേക്കിറക്കാന്‍ സോണിയാ ഗാന്ധിയും താല്‍പര്യപ്പെടുന്നതായി സൂചന. രണ്ടു മാസമായി കോണ്‍ഗ്രസിന്റെ ഉള്‍വൃത്തങ്ങളില്‍ നടക്കുന്ന സ്വകാര്യ ചര്‍ച്ചയുടെ ഭാഗമായാണ് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകനും എംപിയുമായ കാര്‍ത്തി ചിദംബരം പ്രിയങ്കയ്ക്കായി രംഗത്തു വന്നിരിക്കുന്നത്.തെക്കന്‍ തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി എച്ച്. വസന്ത കുമാര്‍ കോവിഡ് ബാധിച്ചു മരിച്ചതിനെത്തുടര്‍ന്നു വരുന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകണമെന്നാണ് കാര്‍ത്തി ചിംദംബരം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.സോണിയാ ഗാന്ധിയുടെ ആരോഗ്യനില അത്രയേറെ തൃപ്തികരമല്ലാത്ത സാഹചര്യത്തിലും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് വിജയിക്കില്ലെന്ന സാധ്യതയിലും പ്രിയങ്കാ ഏറെ വൈകാതെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നും സൂചനയുണ്ട്. കോണ്‍ഗ്രസ് നേതൃനിരയിലെ വലിയൊരു വിഭാഗം പാര്‍ട്ടിയുടെ പോക്കില്‍ അസ്വസ്ഥരാവുകയും കത്തെഴുതുകയും പരസ്യവിമര്‍ശനം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രിയങ്കയെ കോണ്‍ഗ്രസ് നേതൃത്വത്തിലെത്തിക്കാനുള്ള നീക്കം.
കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തകരുടെ ആവേശം ഉയര്‍ത്താന്‍ പ്രിയങ്കാ ഗാന്ധി വരാനിരിക്കുന്ന കന്യാകുമാരി ഉപതിരഞ്ഞെടുപ്പില്‍ ഉറപ്പായും മല്‍സരിക്കണമെന്നാണ് കാര്‍ത്തി ചിദംബരം ട്വിറ്ററില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്നാട്ടിലെ ശിവഗംഗ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസിലെ കാര്‍ത്തിയാണ്.അമിത് ഷായുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ കളം പിടിക്കാന്‍ ബിജെപി നടത്തുന്ന നീക്കങ്ങള്‍ക്ക് പ്രിയങ്കയുടെ വരവോടെ തടയിടാനാകുമെന്നു കോണ്‍ഗ്രസും ഡിഎംകെയും വിശ്വസിക്കുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്ക്കുവേണ്ടിയും റായ് ബറേലിയില്‍ സോണിയ ഗാന്ധിക്കുവേണ്ടിയും പ്രചാരണത്തിനിറങ്ങിയ പ്രിയങ്കയുടെ ശൈലി തമിഴ് നാട്ടില്‍ കോണ്‍ഗ്രസിനു നേട്ടമാകുമെന്നാണ് തമിഴ് നാട് കോണ്‍ഗ്രസ് ഘടകത്തിന്റെ പക്ഷം.ജയലളിതയുടെ വേര്‍പാടിനുശേഷം ഒരു വനിതാ സാന്നിധ്യത്തെ തമിഴ് ജനത ആവേശത്തോടെ സ്വീകരിക്കുമെന്നതാണ് പാര്‍ട്ടിയുടെ കരുതല്‍. മാത്രവുമല്ല രാജീവ് ഗാന്ധിയുടെ ദാരുണമായ മരണം സംഭവിച്ചത് തമിഴ് നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍വെച്ചാണെന്നതും പ്രിയങ്കാ ഗാന്ധിക്ക് അനുകൂലമാകുമെന്ന് കരുതുന്നു
തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആസാം, കേരളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലും ഏഴു മാസത്തിനുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരികയാണ്. ഇതിനൊപ്പമോ ഇതിനു മുന്‍പോ കന്യാകുമാരിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് 48കാരിയായ പ്രിയങ്കയെ തമിഴ് നാട്ടിലേക്ക് ക്ഷണിക്കുന്നത്. പ്രിയങ്കയുടെ വരവ് തമിഴ് നാട് അസംബ്‌ളി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിനും നേട്ടവും ആവേശവും പകര്‍ന്നേക്കാം.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പാര്‍ട്ടിക്കുളളില്‍ നവീകരണം വേണമെന്ന ശബ്ദം ശക്തമാകുമ്പോഴാണ് പ്രിയങ്ക വരണമെന്ന് കാര്‍ത്തിയുടെ ആവശ്യം ശ്രദ്ധേയമാകുന്നത്.ഈയിടെ നടന്ന മധ്യപ്രദേശ്, ഗുജറാത്ത്, യുപി, കര്‍ണാടക ഉപ തെരഞ്ഞെടുപ്പുകളിലൊന്നിലും പ്രകടമായ സാന്നിധ്യം അറിയിക്കാന്‍ കോണ്‍ഗ്രസിനു ഇതിനര്‍ത്ഥം പാര്‍ട്ടി ഏറെ ദുര്‍ബ്ബലപ്പെട്ടു എന്നാണെന്നും കാര്‍ത്തിയുടെ പിതാവും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായ പി ചിദംബരവും പറഞ്ഞിരുന്നു. ഡല്‍ഹിയിലെ തണുപ്പും പൊടിയും സഹിക്കാനാവാതെ സോണിയാ ഗാന്ധി നിലവില്‍ ഗോവയിലേക്ക് താമസം മാറ്റിയിരിക്കുകയും ചെയ്തിരിക്കുകയാണ്. രാഹുലിനെക്കാള്‍ സ്വകാര്യത പ്രിയങ്കയ്ക്ക് ലഭിക്കുമെന്ന് കുറെക്കാലമായി കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്.ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയോടെ ദേശീയ തലത്തില്‍ കടുത്ത പ്രതിസന്ധിയാണ് കോണ്‍ഗ്രസിനുള്ളില്‍ നേരിടുന്നത്. ശക്തമായ നേതൃത്വത്തിന്റെ അഭാവമാണ് തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് വഴിവെച്ചതെന്ന ആക്ഷേപം ഉയര്‍ത്തി മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു.തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെയും കോണ്‍ഗ്രസും സഖ്യത്തിലാണ് മത്സരിക്കുന്നത്.
ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടിയായത് കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചതാണെന്ന ആക്ഷേപം ശക്തമായിരുന്നു. 2019 ല്‍ ബിജെപി എംപിയായിരുന്ന പൊന്‍ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയായിരുന്നു വസന്തകുമാര്‍ കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തില്‍ ജയിച്ചത്. 2014 ല്‍ തികച്ചും അപ്രതീക്ഷിതമായിരുന്നു കന്യാകുമാരിയില്‍ ബിജെപിയുടെ വിജയം. അതുകൊണ്ട് തന്നെ 2019 ല്‍ അട്ടിമറി വിജയം നേടിയ മണ്ഡലത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ല.എന്തുവിലകൊടുത്തും തമിഴ്‌നാട്ടില്‍ വിജയം ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.ബിജെപി. നിയമസഭാ സീറ്റുകള്‍ നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ഇതിനെ ചെറുക്കാന്‍ പ്രിയങ്കയുടെ സാന്നിധ്യത്തിനു കഴിയുമെന്നാണ് കാര്‍ത്തിയുടെ കത്തിന്റെ ചുരുക്കം.
https://www.facebook.com/Malayalivartha























