ശ്രീലങ്കന്‍ ബോട്ടില്‍ കടത്താന്‍ ശ്രമിച്ചത് 100 കിലോ ഹെറോയിന്‍ അടക്കമുള്ള ലഹരി മരുന്ന് പിടികൂടി

ശ്രീലങ്കന്‍ ബോട്ടില്‍ നിന്നും 100 കിലോ ഹെറോയിന്‍ അടക്കമുള്ള ലഹരി മരുന്ന് ശേഖരം കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തി പിടികൂടിയിരിക്കുന്നു. തൂത്തുക്കൂടി തീരത്ത് എത്തിക്കാന്‍ ശ്രമിച്ച മയക്കുമരുന്നുകളാണ് പിടികൂടിയത്. ഈ മാസം 17 മുതല്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും ലഹരിമരുന്ന് കണ്ടെത്തുകയുണ്ടായത്. ആറ് ബോട്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ട് പേര്‍ ശ്രീലങ്കന്‍ പൗരന്മാരാണ്.
പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും എത്തിച്ചതാണ് ഇവയെന്നാണ് പ്രാധമിക നിഗമനം. 99 പാക്കറ്റ് ഹെറോയിന്‍, സിന്തറ്റിക് ഡ്രഗിന്റെ 20 ചെറിയ ബോക്‌സുകള്‍, അഞ്ച് എം.എം പിസ്റ്റളുകള്‍, സാറ്റലൈറ്റ് ഫോണ്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉണ്ട്. ബോട്ടിലെ കാലിയായ ഇന്ധന ടാങ്കിലായിരുന്നു ഇവ ഒളിപ്പിച്ചിരുന്നത്.
പാകിസ്ഥാന്‍ ഭീകരരെ മാത്രമല്ല, ലഹരിമരുന്നും കയറ്റിവിടുന്നുണ്ടെന്നും ഭീകരപ്രവര്‍ത്തിന് പണം കണ്ടെത്തുന്നതിനാണിതെന്നും പരിശോധനയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ പറയുന്നു. ശ്രീലങ്കന്‍ ബോട്ടിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട് പാകിസ്ഥാനില്‍ നിന്ന് ലഹരിമരുന്ന അയച്ചതാരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha