ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, നുണകളുടെ കൂമ്പാരമാണ്; ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ; ബിജെപിയെ വെല്ലുവിളിച്ചു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ബിജെപിയെ വെല്ലുവിളിച്ചു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ബഹുജന റാലിയിലാണു മമത ബിജെപിക്കെതിരേ കടന്നാക്രമണം നടത്തിയത്.
ബിജെപിയെയും ഒരൂ ഏജന്‍സിയെയും താന്‍ ഭയക്കുന്നില്ലെന്നു പറഞ്ഞ മമത, ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്തു തുറങ്കിലടയ്ക്കാന്‍ ബിജെപിയെ വെല്ലുവിളിച്ചു. ജയിലില്‍നിന്ന് തൃണമൂലിന്റെ വിജയം ഉറപ്പാക്കുമെന്നും അവര്‍ അവകാശപ്പെട്ടു. ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, നുണകളുടെ കൂന്പാരമാണെന്നും എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. അടുത്തവര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലാണ് ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുളള നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2011 മുതല്‍ സംസ്ഥാനത്തു തൃണമൂല്‍ സര്‍ക്കാരാണ് ഭരിക്കുന്നത്.
https://www.facebook.com/Malayalivartha























