പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയുടെ അനുയായി തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിൽ
ജമ്മു കാശ്മീരിലെ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയുടെ അടുത്ത അനുയായി തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് എന്‍ ഐ എയുടെ അറസ്റ്റിലായി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ നവീദ് ബാബു ഉള്‍പ്പെട്ട തീവ്രവാദ കേസുമായി ബന്ധപ്പെട്ട് പി ഡി പി യുവജന വിഭാഗം അധ്യക്ഷന്‍ വഹീദ് പരായെയാണ് ഡല്‍ഹിയില്‍ വച്ച് അറസ്റ്റിലായത്.
വഹീദ് ഹിസ്ബുള്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്തതിന്റെയും ഹിസ്ബുള്‍ കമാന്‍ഡര്‍ നവീന്‍ ബാബു ഉള്‍പ്പെട്ട തീവ്രവാദ കേസിലെ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിലുമാണ് പിടിയിലായതെന്ന് എന്‍ ഐ എ വ്യക്തമാക്കി. വഹീദിനെ ചോദ്യം ചെയ്യലിന് വിധേയമാക്കുകയാണ്.
രണ്ട് ഹിസ്ബുള്‍ തീവ്രവാദികളെ സഹായിച്ച കേസില്‍ മുന്‍ ഡി എസ് പി ദേവീന്ദര്‍ സിംഗ് അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ടാണ് വഹീദും കുടുങ്ങിയിരിക്കുന്നത്. ദേവീന്ദര്‍ ഉള്‍പ്പെടെയുള്ള കേസിലെ മറ്റു പ്രതികളുമായി ഇയാള്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. വഹീദിന് തീവ്രവാദ ബന്ധമില്ലെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും മെഹബൂബ മുഫ്തി വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha