ബംഗാളില്‍ അധികാരം കിട്ടിയാല്‍ ബംഗാള്‍ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു
ബിജെപി അധികാരത്തിലെത്തിയാല്‍ പൊലീസിനെക്കൊണ്ട് ബൂട്ട് നക്കിക്കും എന്ന ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനര്‍ജിയുടെ പരാമര്‍ശം മമത ബാനര്‍ജിയെ തോല്‍പ്പിച്ച് ബംഗാള്‍ പിടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സജീവപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബിജെപി-യെ വെട്ടിലാക്കി.
ബംഗാളിലെ ഗുണ്ടാ രാജ് തടയാന്‍ ഒന്നും ചെയ്യാത്ത പൊലീസുകാരെ ബിജെപി അധികാരത്തില്‍ വരുമ്പോള്‍ അവരെക്കൊണ്ട് ബൂട്ട് നക്കിക്കും എന്നായിരുന്നു രാജുവിന്റെ പ്രസ്താവന.
അതിനിടെ 480-ലേറെ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ അംഗമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു. മറ്റു പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളേയും അണികളേയും ബിജെപി പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങളും സജീവമാണ്.
മറ്റു പാര്‍ട്ടികളില്‍നിന്നും 500 പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നെന്നാണ് ദിലീപ് ഘോഷ് ട്വീറ്റില്‍ വ്യക്തമാക്കുന്നത്.
സിപിഎം, സിപിഐ, ആര്‍എസ്പി, പിഡിഎസ്, ഐഎന്‍ടിയുസി എന്നീ സംഘടനയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഒരുമിച്ച് ബിജെപിയിലേക്ക് എത്തിയതെന്ന് ദിലീപ് ഘോഷ് അവകാശപ്പെട്ടു. ഇതില്‍ 480-പേരും സിപിഎമ്മില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha