Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കോവിഡ്-19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ..ഡിസംബർ 1 മുതൽ‌ ഡിസംബർ 31 വരെ ഇവ പ്രാബല്യത്തിലുണ്ടാകും

26 NOVEMBER 2020 12:01 PM IST
മലയാളി വാര്‍ത്ത

കോവിഡ്-19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്ത് കേന്ദ്രസർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. രാജ്യത്തെ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊറോണ വൈറസ് കേസുകളിൽ ഉണ്ടായ വർദ്ധനവ് കണക്കിലെടുത്താണ് നടപടി. പുതുക്കിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ ഡിസംബർ 1 മുതൽ‌ ആണ് പ്രാബല്യത്തിൽ‌ വരുന്നത് . ഡിസംബർ 31 വരെ ഇവ പ്രാബല്യത്തിലുണ്ടാവുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

നിയന്ത്രണ നടപടികൾ നടപ്പാക്കാനുള്ള ഉത്തരവാദിത്തം പ്രാദേശിക ജില്ല, പോലീസ്, മുനിസിപ്പൽ അധികൃതർ എന്നിവർക്കായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കോവിഡ് -19 ന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് രാത്രി കർഫ്യൂ പോലുള്ള പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് മന്ത്രാലയം അറിയിച്ചു.

എന്നാൽ, കണ്ടെയ്ൻ‌മെൻറ് സോണിന് പുറത്ത് ഏതെങ്കിലും പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്താനുദ്ദേശിക്കുന്നുണ്ടെങ്കിൽ അത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾ കേന്ദ്ര സർക്കാരുമായി ആലോചിക്കണം. കണ്ടെയ്നർ സോണുകളിൽ നിരീക്ഷണം വർദ്ധിപ്പിക്കാനും മാർഗ്ഗനിർദ്ദേശങ്ങളിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പത്ത്, പ്ലസ് ടു അധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളിലെത്തണം

കണ്ടെയ്‌നേഷൻ സോണുകളുടെ അകത്തും പുറത്തും അനുവദനീയമായ കാര്യങ്ങൾ ഇവയാണ്

നിയന്ത്രണ മേഖലകളിൽ അവശ്യ സേവനങ്ങളും പ്രവർത്തനങ്ങളും മാത്രമേ അനുവദിക്കൂ എന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു.

മെഡിക്കൽ ആവശ്യങ്ങൾക്കോ അടിയന്തിര സാഹചര്യങ്ങളിലോ അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണത്തിന്റെ ഭാഗമായോഅല്ലാതെ നിയന്ത്രണ മേഖലകളിൽ നിന്ന് പുറത്തേക്കോ പുറത്ത് നിന്ന് അകത്തേക്കോ ആളുകൾ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കർശനമായ നിയന്ത്രണം ഉണ്ടായിരിക്കും.

ഇതിനായി രൂപീകരിച്ച നിരീക്ഷണ സംഘങ്ങൾ വീടുതോറുമുള്ള നിരീക്ഷണം നടത്തും.

നിർദ്ദിഷ്ട പ്രോട്ടോക്കോൾ അനുസരിച്ച് പരിശോധന നടത്തും

കോവിഡ് പോസിറ്റീവായി കണ്ടെത്തിയ എല്ലാ വ്യക്തികളുടെയും കോൺ‌ടാക്റ്റുകളുടെ പട്ടികപ്പെടുത്തും. 14 ദിവസത്തേക്ക് ഇവരെ ട്രാക്ക് ചെയ്യും.

കോവിഡ് -19 രോഗികളെ വേഗത്തിൽ വീട്ടിലോ ചികിത്സാ കേന്ദ്രങ്ങളിലോ ഐസൊലേഷനിലേക്ക് മാറ്റുന്നത് ഉറപ്പുവരുത്തും. ക്ലിനിക്കൽ ഇടപെടലുകൾ നടത്തും.

കോവിഡുമായി ബന്ധപ്പെട്ട് ഉചിതമായ പെരുമാറ്റത്തെക്കുറിച്ചുള്ള അവബോധം വിവിധ സാമൂഹിക വിഭാഗങ്ങളിൽ സൃഷ്ടിക്കും

ഇതിനുപുറമെ, മാസ്ക് ധരിക്കൽ, കൈ ശുചിയാക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ കർശനമായി നടപ്പാക്കണമെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

തിരക്കേറിയ സ്ഥലങ്ങളിൽ, പ്രത്യേകിച്ചും കമ്പോളങ്ങൾ ആഴ്ചച്ചന്തകൾ, പൊതുഗതാഗതം എന്നിവയിൽ സാമൂഹ്യ അകലം പാലിക്കുന്നതിനായി ഏകീകൃത പ്രവർത്തന ചട്ടം (എസ്ഒപി) ഉടൻ പുറത്തിറക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഓഫീസുകളിൽ‌ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. പ്രതിവാര കേസ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ള നഗരങ്ങളിൽ, ബന്ധപ്പെട്ട സംസ്ഥാനങ്ങളും യുടിമാരും ഒരേ സമയം ഓഫീസിലെത്തുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാനങ്ങൾ നടപടികൾ സ്വീകരിക്കണം. ഷിഫ്റ്റ് ക്രമീകരണങ്ങൾ അടക്കം ഇതിനായി നടപ്പാക്കണം.

കണ്ടെയ്ൻ‌മെൻറ് സോണിന് പുറത്ത് എല്ലാ പ്രവർത്തനങ്ങളും അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
എന്നാൽ നിലവിലെ നിയന്ത്രണങ്ങൾ പ്രകാരമുള്ള കാര്യങ്ങളുടെ വിലക്ക് തുടരും അവ ചുവടെ ചേർക്കുന്നു:

അന്താരാഷ്ട്ര വിമാന യാത്ര എം‌എച്ച്‌എ അനുവദിച്ച പ്രകാരം മാത്രമാണ് നടക്കുക.

സിനിമാ ഹാളുകളിൽ 50 ശതമാനം വരെ മാത്രം പ്രവേശനം

നീന്തൽക്കുളങ്ങൾ, കായികതാരങ്ങളുടെ പരിശീലനത്തിന് മാത്രം അനുവദിക്കും.

എക്സിബിഷൻ ഹാളുകൾ, ബിസിനസ് ടു ബിസിനസ് (ബി 2 ബി) ആവശ്യങ്ങൾക്കായി മാത്രം തുറക്കാം.

സാമൂഹിക / മത / കായിക / വിനോദ / വിദ്യാഭ്യാസ / സാംസ്കാരിക ഒത്തുചേരലുകളിൽ, ഹാൾ ശേഷിയുടെ പരമാവധി 50 ശതമാനം വരെ മാത്രം ആളുകളെ പ്രവേശിപ്പിക്കാം, അടച്ച സ്ഥലങ്ങളിൽ 200 പേരെ വരെ മാത്രമാണ് പ്രവേശിപ്പിക്കാനാവുക.

ഉത്സവ സീസണിൽ പൊതുസ്ഥലങ്ങളിൽ ആളുകളെത്തുന്നത് വർദ്ധിച്ചതോടെ മഹാരാഷ്ട്ര, ഡൽഹി അടക്കമുള്ള സ്ഥലങ്ങളിൽ കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (2 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (2 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (2 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (2 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (2 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (4 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (4 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (4 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (4 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (5 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (5 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (5 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (5 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (6 hours ago)

Malayali Vartha Recommends