ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്ക്ക് കൊവിഡ്; അടുത്തിടപഴകിയവരോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ട് മന്ത്രി
ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുമായി അടുത്തിടപഴകിയവരോട് ജാഗ്രത പുലർത്താൻ മന്ത്രി തന്നെ ട്വിറ്ററിലൂടെ നിർദേശം നൽകിയിട്ടുണ്ട്.
രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഗോപാൽ റായ് കൊവിഡ് പരിശോധനയ്ക്ക് വിധേയമായത്. ഇതിന് പിന്നാലെ പരിശോധനാ ഫലം പോസിറ്റീവ് ആവുകയായിരുന്നു. നിലവിൽ കൊവിഡ് സ്ഥിരീകരിച്ച ആം ആദ്മി പാർട്ടിയുടെ മൂന്നാമത്തെ മന്ത്രിയാണ് ഗോപാൽ റായ്. സെപ്റ്റംബറിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും, ജൂണിൽ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha