Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...


മസ്തിഷ്‌കമരണം സംഭവിച്ച തമിഴ്‌നാട് സ്വദേശിനിയുടെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകി


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...

രാജ്യത്തിന് മറക്കാനാകാത്ത ദിനം; ഇനിയും ഉണങ്ങാത്ത മുറിവുകൾ :പാകിസ്ഥാൻ കളിച്ച തീക്കളി ; ഇന്ത്യ ഇപ്പോൾ സുസജ്ജം

26 NOVEMBER 2020 04:00 PM IST
മലയാളി വാര്‍ത്ത

പന്ത്രണ്ട് വർഷം... രാജ്യത്തിന്റെ ആ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ആ ദിവസത്തിന്റെ പന്ത്രണ്ടാം വാർഷികം... മുബയ് ഭീകരാക്രമണത്തിന്റെ ഇനിയും ഉണങ്ങാത്ത മുറിവുകൾ... വേൾഡ് ട്രേഡ് സെന്ററിൽ ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന് ലോകം കണ്ട ഏറ്റവും വലിയ തീവ്രവാദ ആക്രമണമായിരുന്നു മുംബയിലേത്. 26/11 എന്ന ആ ദിവസം... ലോകത്തിന് മറക്കാൻ കഴിയാത്ത ആ ദിനം... നൂറുകണക്കിന് ജീവനുകൾ മരണത്തിലേക്ക് നയിക്കപ്പെട്ട ദിനം... പാകിസ്ഥാൻ ആയിരുന്നു ആക്രമണത്തിന് പിന്നിൽ.. 

ഇത് തിരിച്ചറിഞ്ഞെങ്കിലും ശക്തമായ ഇന്ത്യ തിരിച്ചടിചിട്ടില്ല. തിരിച്ചടിക്ക് സേനാവിഭാഗങ്ങളിൽ നിന്നടക്കം ആവശ്യമുയർന്നു. പക്ഷെ അന്നത്തെ മൻമോഹൻ സർക്കാർ അതിനു മടിച്ചു.  പാകിസ്ഥാനിൽ നിന്നും കടൽ മാർഗമെത്തിയായിരുന്നു ഇന്ത്യയുടെ വ്യാപാര തലസ്ഥാനമായ മുംബയിൽ ഭീകരർ ആക്രമണം നടത്തിയത്. സുരക്ഷ വീഴ്ചയെ കുറിച്ച് ഇതോടെ കൂടുതൽ ഗൗരവകരമായി എടുത്തു തുടങ്ങി. ഇന്ന് മുംബയ് ഭീകരാക്രമണത്തിന് 12 വർഷം തികയുകയാണ്. എന്നാൽ ഈ ഘട്ടത്തിൽ രാജ്യത്തെ ചുറ്റപ്പെട്ട് കിടക്കുന്ന സമുദ്രത്തിൽ ഇന്ത്യ വരുത്തിയ സുരക്ഷാ മാറ്റങ്ങൾ വളരെ വലുതാണ്.


മുംബയ് ഭീകരാക്രമണത്തിന് ശേഷം കൂടുതൽ നവീകരണം സംഭവിച്ചത് കോസ്റ്റ് ഗാർഡിനാണ്. ഇന്ത്യയുടെ 7,500 കിലോമീറ്റർ തീരപ്രദേശത്ത് പട്രോളിംഗ് നടത്തുന്ന കോസ്റ്റ് ഗാർഡിന് 2008 ഉണ്ടായിരുന്നത് ത 74 കപ്പലുകളായിരുന്നു. ഇന്ന് അവയുടെ എണ്ണം134ആയി ഉടൻ 200 കപ്പലുകളുള്ള സേനയായി മാറുകയും ചെയ്യും . 2008 ൽ നിരീക്ഷണത്തിനായി 44 വിമാനങ്ങളുണ്ടായിരുന്ന കോസ്റ്റ് ഗാർഡിന് ഇന്ന് 58 വിമാനങ്ങളുണ്ട്. കടലിൽ ഫലപ്രദമായി പട്രോളിംഗ് നടത്താൻ രത്നഗിരിയിൽ എയർ സ്റ്റേഷനും നിർമ്മിച്ചു. കോസ്റ്റ് ഗാർഡിന്റെ നവീകരണ പ്രവർത്തികൾക്കായി 2017ൽ മോദി സർക്കാർ 31,748 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നൽകിയത്. അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാനാവുന്ന പദ്ധതികളാണ് ഇതിലുള്ളത്. 2008 ൽ 5,000ഓളം ഉദ്യോഗസ്ഥരുടെ ഒരു ചെറിയ സംഘത്തിൽ നിന്ന്, നിലവിൽ 12000 അംഗബലമുള്ള സേനയാണ് കോസ്റ്റ് ഗാർഡ്, ഇനിയും 8000 പേരെ കൂടി ഉൾപ്പെടുത്തി സേനയെ വിപുലീകരിക്കുവാനാണ് പദ്ധതി ഇടുന്നത്.

കോസ്റ്റ് ഗാർഡിനൊപ്പം പുറം കടലിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കാൻ നാവിക സേനയും കൂടുതൽ ശ്രദ്ധ നൽകിയത് മുംബയ് തീവ്രവാദ ആക്രമണത്തോടെയാണ്. ഇതിനായി നാവികസേനയെ നോഡൽ ഏജൻസിയാക്കി മാറ്റിയ സർക്കാർ മുംബയ് വിശാഖപട്ടണം, കൊച്ചി, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിൽ നാല് സംയുക്ത പ്രവർത്തന കേന്ദ്രങ്ങൾ ആരംഭിച്ച് തുടങ്ങി. ഇതോടു കൂടി രാജ്യത്തെ സമുദ്രാതിർത്തി കടക്കുന്ന ഏതു കപ്പലും ചെറുയാനങ്ങലും നാവിക സേനയുടെ കണ്ണിൽക്കൂടിയല്ലാതെ ഇന്ത്യൻ അതിർത്തി കടക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കി. നാവിക സേനയുടെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിൽ സന്ദേശം ലഭിച്ചാൽ നാല് മിനിട്ടിനുള്ളിൽ പറക്കാൻ തയ്യാറായി ഒരു വിമാനം എപ്പോഴും തയ്യാറാക്കി, ഏത് സാഹചര്യത്തിലും 30 മിനിറ്റിനുള്ളിൽ പ്രഹരിക്കുവാൻ തയ്യാറായി കപ്പലുകളും സമുദ്രാതിർത്തിയിൽ അണിനിരത്തിയിട്ടുണ്ട്.മുംബയ് പൊലീസും മാറിതീവ്രവാദ ആക്രമണം മുംബയ് പൊലീസിന്റെയും കണ്ണുതുറപ്പിച്ചു. മഹാരാഷ്ട്രയുടെ തീരപ്രദേശത്തെ 35 സ്ഥലങ്ങളിൽ പ്രത്യേക ടാർഗെറ്റ് റൂമുകൾ തയ്യാറാക്കി. നൈറ്റ് വിഷൻ, തെർമൽ ക്യാമറകൾ, സാറ്റലൈറ്റ് ഫോണുകൾ എന്നീ സജ്ജീകരണങ്ങൾ ഒരുക്കി. തീരമേഖലയെ കോർത്തിണക്കി സിസിടിവി ശൃംഖലകൾ സ്ഥാപിച്ചു തുടങ്ങി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ണാർക്കാട് തച്ചംപാറയിൽ ഭീതി പരത്തിയ പുലി കൂട്ടിൽ കുടുങ്ങി...  (13 minutes ago)

ക​ശ്മീ​രി​ൽ ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് ശ്രീ​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ല്ലാ സ​ർ​വി​സു​ക​ളും റ​ദ്ദാ​ക്കി....  (30 minutes ago)

വായു മലിനീകരണത്തിന് നേരിയ ആശ്വാസം... ഡൽഹിയിൽ ഇടിവെട്ടോടെ കനത്ത മഴ...  (48 minutes ago)

അമ്മ സജിതയും മകൾ ഗ്രീമയും ജീവനൊടുക്കിയ സംഭവം...  (57 minutes ago)

ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി...  (1 hour ago)

വർഷത്തിൽ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാൽ വാഹനം ഓടിക്കുന്ന ആളുടെ ലൈസൻസ് റദ്ദാക്കും...  (1 hour ago)

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പർ....  (1 hour ago)

ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...  (1 hour ago)

രാജേശ്വരിയുടെ രണ്ട് വൃക്കകള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന  (2 hours ago)

രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്  (2 hours ago)

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (9 hours ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (9 hours ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (9 hours ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (10 hours ago)

Malayali Vartha Recommends