Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...

ആഴ്ച്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി; ഇനി ലഭിക്കേണ്ടത് ഗവേഷകരുടെ അനുമതി; വില സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; വാക്സിനേഷന്‍ സംവിധാനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയതും കാര്യക്ഷമവുമായ  നെറ്റ് വര്‍ക്ക് ഇന്ത്യയില്‍

04 DECEMBER 2020 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു; തിരിച്ച് ആരോപണവുമായി ആം ആദ്മി പാര്‍ട്ടി; കെജ്രിവാളിനെ ജയിലില്‍ കൊലപ്പെടുത്താന്‍ ഗൂഢാലോചന

ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്

രാജ്യം കാത്തിയിരുന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. കോവിഡിനെതിരെയുള്ള വാക്സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിനായി തയ്യാറാവുമെന്ന് പ്രധാനമന്ത്രി രാജ്യത്തിന് ഇന്ന് ഉറപ്പു നല്‍കി. വാക്സിന്‍ വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രത്തിന്റെ ചര്‍ച്ച തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു.

വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ വാക്സിന്‍ സംഭരണത്തിനുള്ള സംവിധാനങ്ങള്‍ പരിശോധിച്ചുവരികയാണ്. ഗവേഷകരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന്‍ ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധപ്രവര്‍ത്തകര്‍, മറ്റ് രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന വയോജനങ്ങള്‍ എന്നിവര്‍ക്കാവും ആദ്യഘട്ടത്തില്‍ വാക്സിന്‍ വിതരണം ചെയ്യുക. വാക്സിനേഷന്‍ സംവിധാനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയതും കാര്യക്ഷമവുമായ നെറ്റ്വര്‍ക്കാണ് ഇന്ത്യക്കുള്ളത്. ഇത് പൂര്‍ണമായും പ്രയോജനപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിജയകരമായ ഒരു വാക്സിന്‍ ഉടന്‍ പുറത്തിറക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യയിലെ ഗവേഷകര്‍. ഏറ്റവും സുരക്ഷിതമായ വാക്സിന്‍ മിതമായ നിരക്കില്‍ നല്‍കാനാണ് ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നത്. ഇത് ലഭ്യമാക്കും എന്നതിനാലാണ് ലോകം ഇന്ത്യയെ നിരന്തരം നിരീക്ഷിക്കുന്നത്. എട്ടോളം വാക്സിനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള മൂന്ന് വാക്സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പന്ത്രണ്ട് നേതാക്കളാണ് പങ്കെടുത്തത്. വാക്സിന്‍ വിതരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ എഴുതി തയ്യാറാക്കി നല്‍കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

സാരണക്കാര്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ വാക്‌സിന്‍ വിതരണം നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്ന് കോവിഡ് സൗജനമായി നല്‍കുമെന്ന് സര്‍ക്കാര്‍ യോഗത്തില്‍ വ്യകത്മാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് യോഗത്തിന് മുന്‍പ് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. സര്‍വകക്ഷി യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിങ്,ഹര്‍ഷവര്‍ധന്‍ എന്നിവരും പങ്കെടുത്തു.

നേരത്തെ കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം ആരോഗ്യ വകുപ്പ് തിരിത്തിയിരുന്നു. വാക്‌സീന്‍ എല്ലാവര്‍ക്കും നല്‍കേണ്ടതില്ലെന്ന ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ നിലപാട് സ്വീകരിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന്. വാക്‌സിന്‍ എല്ലാവര്‍ക്കും ലഭിക്കുമോ ഇല്ലയോ എന്ന കാര്യം പ്രധാനമന്ത്രി വ്യക്തമായി പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തു.

നിലവില്‍ ഓക്സ്ഫഡിന്റെ കോവിഷീല്‍ഡ് വാക്സിനും റഷ്യയുടെ സ്പുട്നിക് വിയും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്. ഇന്ത്യയിലെ കോവിഡ് വാക്സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിലാണെന്ന് നേരത്തെ തന്നെ ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചിയിരുന്നു. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ഇതില്‍ ഏതെങ്കിലും വാക്സിന് അധികൃതരുടെ അടിയന്തര അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണം നടക്കുന്ന വാക്സിനുകള്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന കാര്യത്തില്‍ നിലവില്‍ ആവശ്യത്തിന് തെളിവുകള്‍ ലഭ്യമാണ്. രാജ്യത്തെ എണ്‍പതിനായിരത്തോളം പേരില്‍ വാക്സിന്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. ആരിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കാണാന്‍ സാധിച്ചില്ലെന്നും രണ്‍ദീപ് ഗുലേറിയ കൂട്ടിചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈവിട്ടാല്‍ വന്‍ ദുരന്തം... ഇസ്രായേല്‍, ഇറാന്‍ സൈനിക സംഘര്‍ഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക; ഇടപെടലുമായി ലോകരാജ്യങ്ങള്‍; ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെ  (21 minutes ago)

അത് വയനാട്ടില്‍ പറഞ്ഞാല്‍ മതി... പരിഹാസങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ലീഗ് കൊടി ഉപയോഗിച്ചതില്‍ തര്‍ക്കം; കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു; കൊടി പ്രശ്‌നം യുഡിഎഫിനുള്ളിലെ മറ്റൊ  (29 minutes ago)

ഇനി തോറ്റാല്‍ കളം വിടാം... നായകന്‍ കെ.എല്‍.രാഹുലും ക്വിന്റന്‍ ഡികോക്കും അര്‍ധ സെഞ്ചറി നേടിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് അനായാസ ജയം; അവസാന ഓവറുകളില്‍ എം.എസ്.  (51 minutes ago)

സംസ്ഥാനത്ത് കനത്ത ചൂടിനു ശമനമില്ല.... ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (1 hour ago)

ജസ്‌നയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നുവെന്ന പിതാവ് ജെയിംസിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ കോടതിയില്‍ തള്ളി... ജസ്‌ന തിരോധാന കേസുമ  (1 hour ago)

നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു....യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാദ്ധ്യമാക്കാനാകുമെന്ന പ്രതീക്ഷയോടെ ആ അമ്മ  (1 hour ago)

നാടണയും മുമ്പേ വിധി തട്ടിയെടുത്തു... മസ്‌കത്തില്‍നിന്നും നാട്ടിലേക്കുള്ള വിമാനയാത്രാമധ്യേ മലയാളി മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (1 hour ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലോക്സഭാ പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് സംസ്ഥാനത്ത് ... കേരളത്തിലെത്തുന്ന പ്രിയങ്ക മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തും  (2 hours ago)

തൃശ്ശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് അയവ്. പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് നടത്താന്‍ തീരുമാനം... പ്രതിഷേധം അവസാനിപ്പിച്ച് വെടിക്കെട്ട് നടത്താന്‍ തയ്യാറായി തിരുവമ്പാടി ദേവസ്വവും  (2 hours ago)

അമിതഭാരം കയറ്റാന്‍ ഉയരം വര്‍ധിപ്പിക്കലടക്കം വരുത്തിയ ചരക്ക് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി  (3 hours ago)

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം...  (3 hours ago)

പ്രതിഷേധത്തിനൊടുവില്‍.... തൃശൂരില്‍ രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചു.... പഞ്ചവാദ്യക്കാര്‍ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞുപോയി, ആനകളും പൂരപ്രേമികളും മടങ്ങി  (4 hours ago)

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുത  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍  (4 hours ago)

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (14 hours ago)

Malayali Vartha Recommends