ഒരാഴ്ച പിന്നിടുന്ന കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍... തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്നതിനാല്‍ ഭാരത ബന്ദില്‍നിന്നു കേരളത്തെ ഒഴിവാക്കിയേക്കും

ഒരാഴ്ച പിന്നിടുന്ന കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്നതിനാല്‍ ഭാരത ബന്ദില്‍നിന്നു കേരളത്തെ ഒഴിവാക്കിയേക്കും. അഞ്ചു ജില്ലകളില്‍ അന്നു വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണിത്. ബദല്‍ സമര മാര്‍ഗങ്ങളെക്കുറിച്ച് മറ്റു കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നു കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ.എന്‍. ബാലഗോപാലും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടിയും അറിയിച്ചു.
ഭാരത് ബന്ദ് ഒഴിവാക്കേണ്ടി വരുമെങ്കിലും കേരളത്തില്‍ മറ്റു സമരമാര്‍ഗങ്ങളുമായി കര്‍ഷക കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്ന് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്പകവാടി അറിയിച്ചു.
"
https://www.facebook.com/Malayalivartha

























