ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് കോവിഡ്; താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്ന് ത്രിവേന്ദ്ര

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വീട്ടില്‍ ഐസോലേഷനില്‍ കഴിയുകയാണ് അദ്ദേഹം. ത്രിവേന്ദ്ര തന്നെയാണ് കോവിഡ് സ്ഥിരീകരിച്ചകാര്യം അറിയിച്ചത്.
തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചു. താന്‍ ആരോഗ്യവാനായിരിക്കുന്നു. തനിക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും ത്രിവേന്ദ്ര ട്വിറ്ററില്‍ കുറിച്ചു.ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം താന്‍ ഹോം ഐസൊലേഷനിലാണ്. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളില്‍ താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയ എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്നും ത്രിവേന്ദ്ര അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha























