ക്ഷമാപണം നടത്തിയിട്ടും വെറുതെ വിട്ടില്ല... കാര്‍ ഉരസിയതിന്റെ പേരിലുള്ള തര്‍ക്കം അവസാനിച്ചത് യുവ ആര്‍ക്കിടെക്ട് ലോറിയ്ക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം സംഭവിച്ചപ്പോള്‍

കാര്‍ ഉരസിയതിന്റെ പേരില്‍ റോഡിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി യുവ ആര്‍ക്കിടെക്ടിന് ദാരുണാന്ത്യം. ഇന്‍ഡോര്‍ സ്മാര്‍ട്ട് സിറ്റി പ്രോജക്ടിന് വേണ്ടി ജോലി ചെയ്യുന്ന 32 കാരനായ സിദ്ധാര്‍ത്ഥ് സോണിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഒന്നാം വിവാഹ വാര്‍ഷികത്തിന് വെറും നാല് ദിവസങ്ങള്‍ ശേഷിക്കെയാണ് ദുരന്തം. കഴിഞ്ഞ ദിവസം ജോലിയ്ക്ക് പോകുന്ന വഴിക്ക് ഇന്‍ഡോറിലെ പലാസിയാ മേഖലയില്‍ വച്ച് സിദ്ധാര്‍ത്ഥിന്റെ കാര്‍ അബദ്ധത്തില്‍ വികാസ് യാദവ് എന്നയാളുടെ സ്‌കൂട്ടറില്‍ ഉരസി. ഉടന്‍ തന്നെ സിദ്ധാര്‍ത്ഥ് കാര്‍ നിറുത്തുകയും വികാസിന്റെ അടുത്തെത്തി ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാല്‍ വികാസ് സിദ്ധാര്‍ത്ഥിന് നേരെ അസഭ്യം പറയുകയും തര്‍ക്കത്തിലേര്‍പ്പെടുകയും സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിക്കുകയും ചെയ്തു.
ഇതിനിടെ അടിയേറ്റ സിദ്ധാര്‍ത്ഥ് അബദ്ധത്തില്‍ റോഡിലൂടെ കടന്നു പോയ ലോറിയുടെ അടിയില്‍ തെറിച്ചു വീഴുകയായിരുന്നു. ലോറിയുടെ പിന്‍ചക്രങ്ങള്‍ സിദ്ധാര്‍ത്ഥിന്റെ ശരീരത്തിന് മുകളിലൂടെ കയറിയിറങ്ങി. സിദ്ധാര്‍ത്ഥ് സംഭവ സ്ഥലത്ത് വച്ച് മരിച്ചു. വികാസ് ഉടന്‍ തന്നെ ഓടിരക്ഷപ്പെടുകയും ചെയ്തു. ലോറി ഡ്രൈവറേയും വികാസിനെയും പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തു.
https://www.facebook.com/Malayalivartha























