പശ്ചിമ ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ദ്വിദിന സന്ദര്‍ശനത്തിന് അമിത് ഷാ ബംഗാളില്‍...

പശ്ചിമ ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ കൊല്‍ക്കത്തയില്‍. ശനിയാഴ്ച വെളുപ്പിന് ഒരുമണിയോടെയാണ് അമിത്ഷാ ബംഗാളിലെത്തിയത്. അഞ്ചുമാസത്തിനുള്ളില്‍ നിയമസഭ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാനിരിക്കെയാണ് അമിത് ഷായുടെ രണ്ടുദിവസത്തെ ബംഗാള്‍ സന്ദര്‍ശനം.അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി തൃണമൂലിലെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു.
തൃണമൂലിന്റെ മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി പാര്‍ട്ടി വിട്ടത് മമതക്ക് വലിയ ക്ഷീണമായിരുന്നു. അമിത്ഷായുടെ സന്ദര്‍ശന വേളയില്‍ ഇദ്ദേഹം ബി.ജെ.പിയില്‍ ചേരുമെന്നാണ് വിവരം. കൂടാതെ തൃണമൂല്‍ വിട്ട മറ്റു നേതാക്കളും ബി.ജെ.പിയില്‍ ചേരും.ശനിയാഴ്ച മിഡ്‌നാപോറില്‍ അമിത് ഷാ ബംഗാള്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഈ സമയമായിരിക്കും തൃണമൂല്‍ നേതാക്കളുടെ ബി.ജെ.പി പ്രവേശനമെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha























