യുവാവിന്റെ എയ്ഡ്‌സ് രോഗം മറച്ചുവച്ച് വിവാഹം നടത്തി; യുവതി പ്രസവത്തിനായി വീട്ടിലേക്ക് പോയ പിന്നാലെ ഭർത്താവ് ആത്മഹത്യ ചെയ്തു, ഭർതൃകുടുംബത്തിനെതിരെ പരാതി
യുവാവിന്റെ എയ്ഡ്‌സ് രോഗം മറച്ചുവച്ച് വിവാഹം നടത്തിയതിന് കുടുംബാംഗങ്ങള്‍ക്കെതിരെ കേസ് നൽകി യുവതി. എച്ച്‌ഐവി പോസിറ്റിവ് ആണെന്നതു മറച്ചുവയ്ക്കുകയും പിന്നീടു കണ്ടെത്തിയപ്പോള്‍ കുടുംബ ഓഹരി നല്‍കാമെന്നു പറഞ്ഞു കബളിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതിയിൽ വ്യൈക്തമാക്കുന്നത്. ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
വരിച്ചൂര്‍ ഭാരതിയാര്‍ സ്ട്രീറ്റിലെ എം സുന്ദരാജ്, ഭാര്യ ഭൂമാദേവി, മക്കളായ സന്താനം, നന്ദിനി എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് രജസിറ്റര്‍ ചെയ്തത്. സുന്ദരാജന്റെ മകന്‍ ലക്ഷ്മിപതി രാജന്റെ രോഗാവസ്ഥ മറച്ചുവച്ച് ഇവർ വിവാഹം കഴിപ്പിക്കുകയായിരുന്നു. 2016 സെപ്റ്റംബറിലാണ് ഈ വിവാഹം നടന്നത്. പിന്നാലെ ഭര്‍ത്താവിന്റെ ആരോഗ്യാവസ്ഥ അറിഞ്ഞപ്പോള്‍ ഭാര്യ ഭര്‍ത്തൃവീട്ടുകാരോട് കാര്യം തിരക്കിയിരുന്നു. ഈ സമയത്ത് കുടുംബസ്വത്തിലെ ഓഹരി നല്‍കാമെന്ന് അവര്‍ വാക്കു നല്‍കുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു.
ഇതേതുടർന്ന് 2017ല്‍ പ്രസവത്തിനായി യുവതി സ്വന്തം വീട്ടിലേക്കു പോകുകയായിരുന്നു. ഈ സമയത്ത് ലക്ഷ്മിപതിരാജന്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. എന്നാല്‍ ഈ വിവരം യുവതിയില്‍നിന്നു ഭര്‍ത്തൃവീട്ടുകാര്‍ മറച്ചുവച്ചു. ഏറെക്കഴിഞ്ഞാണ് ഭര്‍ത്താവിന്റെ മരണ വിവരം യുവതി അറിഞ്ഞത് തന്നെ. ഇതിനുശേഷം ഭര്‍ത്താവിന്റെ മരണ ശേഷം കുടുംബ സ്വത്തില്‍ ഓഹരി നല്‍കാമെന്ന വാഗ്ദാനം ഭര്‍ത്തൃവീട്ടുകാര്‍ പാലിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യുവതി മധുര മഹിളാ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. യുവതിക്കും കുഞ്ഞിനും രോഗബാധയില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha























