പൊങ്കല്‍ സമ്മാനമായി തമിഴ്‌നാട്ടിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2500 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി; പൊങ്കല്‍ പാക്കേജിന്റെ പ്രയോജനം ലഭിക്കുക സംസ്ഥാനത്തെ 2.6 കോടി കാര്‍ഡ് ഉടമകള്‍ക്ക്

പൊങ്കല്‍ സമ്മാനമായി തമിഴ്‌നാട്ടിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2500 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് എടപ്പാടി മണ്ഡലത്തില്‍ തുടക്കം കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
2021 ജനുവരി നാല് മുതല്‍ തുക വിതരണം ചെയ്തു തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ആഘോഷിക്കാനാണ് തുക നല്‍കുന്നത്. സംസ്ഥാനത്തെ 2.6 കോടി അരി കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ പാക്കേജിന്റെ പ്രയോജനം ലഭിക്കും. പൊങ്കല്‍ ഉത്സവത്തിന് മുമ്ബ് തുക വിതരണം ചെയ്യും. ജനുവരി 14 നാണ് പൊങ്കല്‍. 1000 രൂപ ആയിരുന്നു കഴിഞ്ഞ വര്‍ഷം നല്‍കിയത്. ഇതിനു പുറമെ ഒരു കിലോ അരി, പഞ്ചസാര, ഒരു കരിമ്ബ് എന്നിവയും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി നല്‍കും.
https://www.facebook.com/Malayalivartha























