രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി

രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍കൂട്ടി നിശ്ചയിക്കാതെയാണ് പ്രധാനമന്ത്രി ഡല്‍ഹിയിലെ റഗാബ്ഗഞ്ച് ഗുരുദ്വാരയിലെത്തിയത്.
പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും ഇല്ലാതെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. 'ചരിത്രപരമായ റഗാബ്ഗഞ്ചില്‍ ഗുരു തേജ് ബഹാദൂറിന്റെ മൃതദേഹം സംസ്‌കരിച്ചിടത്തെത്തി പ്രാര്‍ഥിച്ചു. അങ്ങേയറ്റം അനുഗ്രഹം തോന്നിയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. അതേസമയം, കര്‍ഷക കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 24 ദിവസം പിന്നിട്ടിരിക്കുകയാണ്. നിയമം പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്നു പിന്മാറില്ലെന്ന് കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
" f
https://www.facebook.com/Malayalivartha























