ചെന്നൈ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട.... 87 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി

ചെന്നൈ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 87 ലക്ഷം രൂപ വിലവരുന്ന 1.7 കിലോ ഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നും ചെന്നൈയിലേക്ക് വന്ന എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ റസ്‌ക്യൂ വിമാനത്തില്‍ എത്തിയവരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.
സംഭവത്തില്‍ അഞ്ച് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ബിസ്‌കറ്റ് രൂപത്തിലും മിശ്രിത രൂപത്തിലുമുള്ള സ്വര്‍ണമാണ് പിടികൂടിയത്. അടിവസ്ത്രത്തിലും പാന്റ്‌സിന്റെ പോക്കറ്റിലും കാല്‍പാദത്തിലും ഒളിപ്പച്ച രീതിയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കസ്റ്റംസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha























