രണ്ടു കാമുകിമാർക്കും മുടിഞ്ഞ പ്രേമം; വിട്ടുപിരിയാനാകാത്ത അവസ്ഥ; ഒടുവിൽ 24ക്കാരന്റെ അറ്റ കൈ പ്രയോഗം; അന്തം വിട്ട് നാട്ടുകാരും വീട്ടുകാരും

രണ്ടുപേർക്കും തന്നെ ഭയങ്കര ഇഷ്ടം. രണ്ട് കാമുകിമാരെയും പിണക്കാനും സാധിക്കില്ല. ഒടുവിൽ കാമുകന്റെ അറ്റകൈ പ്രയോഗം. അന്തംവിട്ട് വീട്ടുകാരും നാട്ടുകാരും. പ്രണയത്തില്‍ വഞ്ചന പാടില്ലല്ലോ. ഒടുവിൽ രണ്ട് കാമുകിമാരേയും ഒരുമിച്ച് താലികെട്ടി ഇരുപത്തിനാലുകാരന്‍.
ആത്മാർഥത എന്നൊക്കെ പറഞ്ഞാൽ അത് ഇതാണ് എന്ന് പറയപ്പെട്ട രീതിയിലുള്ള സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ തീരുമാനമെടുക്കേണ്ടി വരുമ്പോൾ രണ്ടിലൊന്ന് എന്ന ഉറച്ച തീരുമാനമെടുക്കാൻ പ്രാപ്തിയുണ്ടാവണം. അത്തരത്തിലൊരു പ്രാപ്തി ആണ് ഈ 24 കാരൻ ഇപ്പോൾ ചെയ്തിരിക്കുന്നത്. എന്നാൽ ഛത്തീസ്ഗഡിലെ ചന്ദു മൗര്യ എന്ന ഇരുപത്തിനാലുകാരൻ ഒന്നല്ല രണ്ടും എന്ന ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. തന്റെ രണ്ട് കാമുകിമാരേയും ഒരേ മണ്ഡപത്തിൽ ഒരേ സമയം താലിചാർത്തി. ജനുവരി അഞ്ചിനായിരുന്നു വിവാഹം. രണ്ടു പേർക്കും തന്നോട് ഇഷ്ടമാണെന്നും പരസ്പരസഹകരണത്തോടെ തനിക്കൊപ്പം ജീവിക്കാമെന്നും ഇരുവരും ധാരണയിലെത്തി തന്നെ അറിയിക്കുകയായിരുന്നുവെന്നും ചന്ദു പ്രതികരിച്ചു. അഞ്ഞൂറ് പേരോളം പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോയും ക്ഷണക്കത്തും സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം മാധ്യമശ്രദ്ധ നേടിയത്.
മാവോവാദി സാന്നിധ്യമുള്ള ബസ്തർ ജില്ല സ്വദേശിയാണ് ചന്ദു. കർഷകനാണെങ്കിലും മറ്റു ചില തൊഴിലുകളിലും ചന്ദു ഏർപ്പെടാറുണ്ട്. അത്തരത്തിൽ വൈദ്യുതിത്തൂണുകൾ സ്ഥാപിക്കാൻ തോകാപാൽ പ്രദേശത്ത് എത്തിയതിനിടെയാണ് സുന്ദരി കശ്യപ് എന്ന യുവതിയുമായി പ്രണയത്തിലായത്. വിവാഹം കഴിക്കാമെന്ന തീരുമാനമെടുത്തതിന് ശേഷമാണ് ഹസീന ഭാഗേൽ ചന്ദുവിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഒരു വിവാഹച്ചടങ്ങിനിടെയായിരുന്നു ഇവർ കണ്ടുമുട്ടിയത്. തനിക്ക് കാമുകിയുണ്ടെന്നും വിവാഹത്തിനൊരുങ്ങുകയാണെന്നും ഹസീനയെ അറിയിച്ചെങ്കിലും പിൻമാറാൻ അവൾ ഒരുക്കമല്ലായിരുന്നുവെന്നും ഇക്കാര്യമറിഞ്ഞതോടെ സുന്ദരിയും ഹസീനയെ ഭാര്യയായി സ്വീകരിക്കാൻ എതിർപ്പില്ലെന്നറിയിക്കുകയും ചെയ്തതായി ചന്ദു പറഞ്ഞു. തുടർന്ന് 21 കാരിയായ സുന്ദരിയേയും 20 കാരിയായ ഹസീനയേയും ഒന്നിച്ച് വിവാഹം കഴിക്കാൻ ചന്ദു തീരുമാനിച്ചു.
ചന്ദുവിന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പമാണ് ഇപ്പോൾ മൂവരും താമസിക്കുന്നത്. ഹസീനയുടെ ബന്ധുക്കൾ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയെങ്കിലും സുന്ദരിയുടെ വീട്ടുകാർ ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. ജൂലായ് എട്ടിന് മധ്യപ്രദേശിൽ സമാനമായ വിവാഹം നടന്നിരുന്നു. സന്ദീപ് ഉയ്ക്ക് എന്ന യുവാവ് രണ്ട് യുവതികളെ ഒരേ പന്തലിൽ വിവാഹം ചെയ്തിരുന്നു. ഒരാൾ സന്ദീപിന്റെ കാമുകിയും മറ്റേ യുവതിയെ വീട്ടുകാർ സന്ദീപിന് വേണ്ടി കണ്ടെത്തിയതുമായിരുന്നു. വിവാഹത്തിന് മൂന്ന് വീട്ടുകാരുടേയും സമ്മതം ലഭിച്ചിരുന്നു.വളരെയധികം ഞെട്ടിക്കുന്ന കല്യാണമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.. ഒരേസമയം രണ്ട് സ്ത്രീകളെ വിവാഹം കഴിച്ച ഈ ഒരു സംഭവം ഏതൊക്കെ രീതിയിൽ വേണമെങ്കിലും വ്യാഖ്യാനിച്ച് എടുക്കാവുന്നതാണ്.
https://www.facebook.com/Malayalivartha

























