കുറ്റം തെളിയിക്കപ്പെട്ടാൽ വധ ശിക്ഷ വരെ : ഇറാൻ സൈനികനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ട്രമ്പിനെതിരെ അറസ്റ്റ് വാറന്റ്

ഇറാന്‍ സൈനികന്റെ കൊലപാതകത്തിൽ ഡൊണാള്‍ഡ് ട്രംപിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും.കുറ്റം തെളിയിക്കപ്പെട്ടാല്‍ മരണശിക്ഷ വരെ ഡൊണാള്‍ഡ് ട്രംപിന് ലഭിക്കും. ഡോൾഡ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാഖിലെ ബഗ്ദാദ് ഇന്‍വസ്റ്റിഗേറ്റീവ് കോടതി. ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വാറണ്ട് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരി മൂന്നിനാണ് തലസ്ഥാനത്തെ വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് സുഹൃത്തായ അബു മഹ്ദിക്കൊപ്പം സുലൈമാനിയും കൊല്ലപ്പെട്ടത്. തെളിയിക്കപ്പെട്ടാല്‍ മരണശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് ട്രംപിനെതിരെ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
അമേരിക്ക ആസൂതണം ചെയ്ത് നടപ്പിലാക്കിയ ഡ്രോണ്‍ ആക്രമണം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ബാഗ്ദാദിലെ അന്വേഷണ കോടതിയിലെ ജഡ്ജിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഖാസിം സുലൈമാനിയുടെയും ഇറാഖി മിലിഷ്യ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസിന്റെയും വധവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ചതാണ് ഈ കോടതി.
https://www.facebook.com/Malayalivartha

























